Posted On
date_range Updated On
date_range സചിന്‍റെ മകൻ അർജുൻ ടെണ്ടുൽക്കർ മുംബൈ ടീമിൽ
മുംബൈ: ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുടെ മകൻ അർജുൻ മുഷ്താഖ് അലി ട്വന്‍റി 20 ട്രോഫിക്കുള്ള മുംബൈ ടീമിൽ ഇടംപിടിച്ചു. ഇടംകൈയ്യൻ പേസറായ അർജുൻ ഇതാദ്യമായാണ് ഒരു സീനിയർ ടീമിൽ ഇടംപിടിക്കുന്നത്.
ഡൽഹി, ഹരിയാന, കേരളം, ആന്ധ്ര തുടങ്ങിയവരുൾപ്പെട്ട ഗ്രൂപ്പ് 'ഇ'യിലാണ് മുംബൈ കളിക്കുന്നത്. ഇന്ത്യ അണ്ടർ 19 ടീമിനായും ഇന്ത്യൻ ടീമിന്‍റെ നെറ്റ്സിലും അർജുൻ പന്തെറിഞ്ഞിട്ടുണ്ട്. മുഷ്താഖ് അലി ട്രോഫിക്കുള്ള 22 അംഗ ടീമിനെ ഇന്നാണ് പ്രഖ്യാപിച്ചത്.
മുംബൈ ഇന്ത്യൻസ് താരം സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. ആദിത്യ താരെ, യശസ്വി ജയ്സ്വാൾ, സർഫറാസ് ഖാൻ, ശിവം ദുബെ, ധവാൽ കുൽക്കർണി അടക്കമുള്ള പ്രമുഖ താരങ്ങൾ മുംൈബ ടീമിലുണ്ട്. അതേ സമയം ആസ്ട്രേലിയൻ പര്യടനത്തിനിടെ തോളിന് പരിക്കേറ്റ ശ്രേയസ് അയ്യർ ടീമിലില്ലാത്തത് മുംബൈക്ക് തിരിച്ചടിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.