ടെസ്റ്റിൽ 650 വിക്കറ്റ്: അതുല്യനായി ആ​ൻഡേഴ്സൺ

ടെസ്റ്റ് ക്രിക്കറ്റിൽ 650 വിക്കറ്റ് നേടുന്ന ആദ്യ പേസ് ബൗളറായി ഇംഗ്ലീഷ് താരം ജെയിംസ് ആൻഡേഴ്സൺ. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിൽ നായകന്‍ ടോം ലഥാമിന്‍റെ വിക്കറ്റ് നേടിയാണ് 650 വിക്കറ്റ് ക്ലബില്‍ ഇടം നേടിയത്. ഈ നേട്ടം കരസ്ഥമാക്കുന്ന മൂന്നാമത്തെ താരമാണ് 39കാരൻ.

171 ടെസ്റ്റുകൾ കളിച്ച ആൻഡേഴ്സൺ ഏറ്റവും കൂടുതൽ വിക്കറ്റെടുത്തവരുടെ പട്ടികയിൽ മൂന്നാമതാണ്. 800 വിക്കറ്റ് സ്വന്തമാക്കിയ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരൻ, 708 വിക്കറ്റ് നേടിയ ആസ്ട്രേലിയയുടെ ഷെയ്ൻ വോൺ എന്നീ ഇതിഹാസ താരങ്ങളാണ് ആൻഡേഴ്സണ് മുന്നിലുള്ളത്.

ഒരു ഫാസ്റ്റ് ബൗളര്‍ക്ക് ഇതുവരെ എത്തിപ്പിടിക്കാനാവാത്ത നേട്ടമാണ് ഇംഗ്ലീഷ് താരം സ്വന്തമാക്കിയത്. 563 വിക്കറ്റ് നേടിയ ആസ്ട്രേലിയയുടെ ​െഗ്ലൻ മക്ഗ്രാത്താണ് പട്ടികയിൽ രണ്ടാമതുള്ള പേസ് ബൗളർ.31 തവണ അഞ്ചു വിക്കറ്റ് നേട്ടം നേടിയിട്ടുള്ള പേസർ മൂന്ന് തവണ 10 വിക്കറ്റും നേടിയിട്ടുണ്ട്. ടെസ്റ്റിൽ 26 ആണ് ആൻഡേഴ്സന്റെ ബൗളിങ് ശരാശരി.

Tags:    
News Summary - Anderson became the first pace bowler to take 650 wickets in Tests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.