ധോണി രാഷ്​ട്രീയത്തിലിറങ്ങണമെന്ന് ആനന്ദ് മഹീ​ന്ദ്ര

ന്യൂഡൽഹി: മഹീന്ദ്ര സിങ് ധോണി രാഷ്ട്രീയത്തിലിറങ്ങുന്നത് പരിഗണിക്കണമെന്ന് വ്യവസായി ആനന്ദ് മഹീന്ദ്ര. ഐ.പി.എൽ ഫൈനലിൽ ഗുജറാത്ത് ടൈറ്റൻസിനെ അഞ്ച് വിക്കറ്റിന് തകർത്ത് ചെന്നൈ സൂപ്പർ കിങ്സ് അഞ്ചാമതും കിരീടം നേടിയതിന് പിന്നാലെയാണ് ആനന്ദ് മഹീന്ദ്രയുടെ പ്രതികരണം.

എല്ലാവരേയും പോലെ ധോണി ഒരിക്കൽകൂടി ഐ.പി.എൽ കിരീടം ഉയർത്തിയതിൽ തനിക്കും സ​ന്തോഷമുണ്ടെന്ന് ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചു. ഒരു വർഷം കൂടി ധോണി ഐ.പി.എല്ലിൽ തുടരണമെന്നാണ് ആഗ്രഹം. എന്നാൽ, രാഷ്ട്രീയത്തിലിറങ്ങുന്നത് ധോണി പരിഗണിക്കുകയാണെങ്കിൽ അദ്ദേഹം അധികകാലം ടീമിൽ തുടരേണ്ടെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

എൻ.സി.സി റിവ്യു പാനലിൽ ഞാൻ ധോണി​യോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. കായികരംഗത്തെ അതേ ചടുലത ധോണി അവിടെയും പ്രകടിപ്പിച്ചിരുന്നു. എല്ലാവരുമായി സഹകരിക്കുന്ന വിനയാന്വിതനായ വ്യക്തിത്വമാണ് അദ്ദേഹത്തിന്റേതെന്നും ആനന്ദ് മഹീന്ദ്ര പറഞ്ഞു.

Tags:    
News Summary - Anand Mahindra says MS Dhoni should consider politics: 'Obvious future leader'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.