മുഹ്സിൻ ഖാനെ പുറത്താക്കി അഞ്ചാം വിക്കറ്റ് നേടിയ ആകാശ് മധ്വാളിന്റെ ആഘോഷം

ലഖ്നോവിനെ ചുഴറ്റിയെറിഞ്ഞ് മധ്വാൾ; മുംബൈക്ക് 81 റൺസ് ജയം

ചെന്നൈ: ഐ.പി.എൽ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്നോ ആയുധംവെച്ച് കീഴടങ്ങി. മുംബൈ ഇന്ത്യൻസ് മുന്നോട്ട് വെച്ച 183 റൺസ് വിജയലക്ഷ്യം തേടി ഇറങ്ങിയ ലഖ്നോ സൂപ്പർ ജയന്റ്സ് 16.3 ഓവറിൽ 101 റൺസിന് ഓൾഔട്ടാകുകയായിരുന്നു. അഞ്ച് വിക്കറ്റെടുത്ത ആകാശ് മധ്വാളിന്റെ ഗംഭീര ബൗളിങ്ങാണ് മുംബൈക്ക് 81 റൺസിന്റെ വൻവിജയം സമ്മാനിച്ചത്. ഇതോടെ വെള്ളിയാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയർ മത്സരത്തിൽ ഗുജറാത്ത് ടൈറ്റൻസിനെ മുംബൈ ഇന്ത്യൻസ് നേരിടും.

40 റൺസെടുത്ത മാർക്കസ് സ്റ്റോയിനിസ് മാത്രമാണ് ലഖ്നോ നിരയിൽ ഭേതപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. കൈൽ മേയേഴ്സ് (18) ദീപക് ഹൂഡ (15) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുബാറ്റർമാർ. ക്രിസ് ജോർദൻ, പിയൂഷ് ചൗള എന്നിവർ ഒരോ വിക്കറ്റ് വീതം വിഴ്ത്തി.

നേരത്തെ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത മുംബൈ നായകൻ രോഹിത് ശർമക്ക് പ്രതീക്ഷിച്ച തുടക്കമായിരുന്നില്ല ലഭിച്ചത്. ഓപണർമായ ഇശാൻ കിഷനും (15) രോഹിത് ശർമയും (11) കാര്യമായ സംഭാവനകൾ നൽകാനാവാതെ മടങ്ങി.

തുടർന്നെത്തിയ കാമറൂൺ ഗ്രീനും സൂര്യകുമാർ യാദവുമാണ് സ്കോർ ഭേതപ്പെട്ട നിലയിലേക്ക് എത്തിച്ചത്. കാമറൂൺ ഗ്രീൻ 41 ഉം സൂര്യകുമാർ 33 ഉം റൺസെടുത്ത് പുറത്തായി. തിലക് വർമ 26 റൺസെടുത്ത് നവീനുൽ ഹഖിന് നാലാം വിക്കറ്റ് നൽകി മടങ്ങി. ടിം ഡേവിഡിനെ (13 ) യാഷ് താക്കൂറും മടക്കി. നെഹാൽ വധേര 23 ഉം ക്രിസ് ജോർദാൻ നാലും റൺസെടുത്തു. ഹൃത്വിക് ഷൗക്കീന്‍ റൺസൊന്നുമെടുക്കാതെ പുറത്താവാതെ നിന്നു. ലഖ്നോക്ക് വേണ്ടി നവീനുൽ ഹഖ് നാലും യാഷ് താക്കൂർ മൂന്നും, മുഹ്സിൻ ഖാൻ ഒരു വിക്കറ്റും വീഴ്ത്തി. 

Tags:    
News Summary - Akash Madhwal took 5 wickets, Mumbai won by 81 runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.