അജിൻക്യ രഹാനെയുടെ ഫോമിൽ ആശങ്ക വേണോ? ഇന്ത്യൻ ബാറ്റിങ്​ പരിശീലകന്​ പറയാനുള്ളത്​ ഇതാണ്​

ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിൽ കൂടി അ​േമ്പ പരാജയമായ ഇന്ത്യൻ ഉപനായകൻ അജിൻക്യ രഹാനെയെ പുറത്തിരുത്തണമെന്ന്​ വ്യാപകമായി ആവശ്യമുയർന്നിരുന്നു. പരമ്പരയിൽ ഇന്ത്യൻ മധ്യനിര പ്രത്യേകിച്ച്​ രഹാനെ പ്രതീക്ഷക്കൊത്ത്​ ഉയർന്നിരുന്നില്ല.

എന്നാൽ ഫോംഔട്ടായ രഹാനെയെ പിന്തുണച്ച്​ രംഗത്തെത്തിയിരിക്കുകയാണ്​ ഇന്ത്യൻ ബാറ്റിങ്​ പരിശീലകൻ വിക്രം റാത്തോഡ്​. 'വലിയൊരു കാലത്തേക്ക്​ ക്രിക്കറ്റ്​ കളിക്കു​േമ്പാൾ നമുക്ക്​ വ്യാത്യസ്​ഥ ഘട്ടങ്ങളുണ്ടായിരിക്കും. ചിലപ്പോൾ റൺസ്​ എടുക്കാൻ സാധിക്കില്ല. ആ സമയത്ത്​ ടീമിന്‍റെ ഒന്നടങ്കം പിന്തുണയാണവർക്ക്​ വേണ്ടത്​. പുജാരയെ നോക്കൂ...കൂടുതൽ അവസരങ്ങൾ ലഭിച്ചപ്പോൾ ഫോമിലേക്ക്​ മടങ്ങി വന്ന പുജാര ഇന്ത്യക്കായി മികച്ച ഒരുപിടി ഇന്നിങ്​സുകൾ കാഴ്ചവെച്ചത്​ നാം കണ്ടു' -റാത്തോഡ്​ പറഞ്ഞു.

'രഹാനെ ഫോമിൽ തിരിച്ചെത്തുമെന്നും ഇന്ത്യൻ ബാറ്റിങ്​നിരക്ക്​ സുപ്രധാന സംഭാവനകൾ നൽകുമെന്നും ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ ആശങ്കപ്പെടേണ്ട കാര്യമില്ല' -അദ്ദേഹം കൂട്ടിച്ചേർത്തു.

ഓവൽ ടെസ്റ്റ്​ ആവേശകരമായ അന്ത്യത്തിലേക്ക്​ നീങ്ങുകയാണ്​. അവസാന ദിനം ഇന്ത്യക്ക്​ ജയിക്കാൻ 10 വിക്കറ്റ്​ വേണം. ഇംഗ്ലണ്ടിന്​ 291റൺസും. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിൽ ഇംഗ്ലീഷ്​ ബാറ്റിങ്​ നിരക്കെതിരെ ഇന്ത്യ കരുതിവെച്ച ബൗളിങ്​ ആയുധങ്ങൾ കണ്ടറിയണം.

Tags:    
News Summary - Ajinkya Rahane's Form is not a Concern says India's Batting Coach Vikram Rathour

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.