'കോഹ്​ലി തന്നെയാണ്​ നായകൻ, ഞങ്ങൾ തമ്മിൽ മികച്ച ബന്ധം'; മനസ്സുതുറന്ന്​ രഹാനെ

ആസ്​ട്രേലിയൻ മണ്ണിൽ ചരിത്ര വിജയം നേടിയതിന്​ പിന്നാലെ അജിൻക്യ രഹാനെയെ സ്ഥിരം നായകനാക്കണമെന്ന്​ പല ക്രിക്കറ്റ്​ ആരാധകരും ആവശ്യപ്പെട്ടിരുന്നു. എന്നാൽ വിശദീകരണവുമായി രഹാനെ തന്നെ രംഗത്തെത്തിയിരിക്കുകയാണ്​ ഇപ്പോൾ. ഇംഗ്ലണ്ടുമായി ആരംഭിക്കാനിരിക്കുന്ന ടെസ്​റ്റ്​ പരമ്പരക്കായി ചെ​െന്നെക്ക്​ പോകാനൊരുങ്ങവേ വാർത്ത ഏജൻസിയായ പി.ടി.ഐയുമായി സംസാരിക്കുകയായിരുന്നു രഹാനെ.

''ഒരു മാറ്റവുമുണ്ടാകില്ല. ടെസ്റ്റ്​ ടീമിൽ വിരാട്​ തന്നെയാണ്​ നായകൻ. ഞാൻ അദ്ദേഹത്തിന്‍റെ ഉപനായകനാണ്​. അദ്ദേഹത്തിന്‍റെ അഭാവത്തിൽ ടീമിനെ നയിക്കുകയും ഏറ്റവും മികച്ചത്​ തന്നെ നൽകുകയും ചെയ്യുക എന്നത്​ എന്‍റെ ഉത്തരവാദിത്തമായിരുന്നു.

ഒരു ക്യാപ്​റ്റനാകുക എന്നത്​ പ്രധാനപ്പെട്ടതല്ല. പക്ഷേ ക്യാപ്​റ്റനാകേണ്ടി വരു​േമ്പാൾ എങ്ങനെ പെർഫോം ചെയ്യുന്നു എന്നതാണ്​ പ്രധാനം. ഞാൻ ആ സ്ഥാനത്തായപ്പോൾ മികച്ചതായിരുന്നു. ഭാവിയിലും അങ്ങനെയാകുമെന്ന്​ പ്രതീക്ഷിക്കാം.


ഞാനും വിരാട്​ കോഹ്​ലിയും തമ്മിൽ മികച്ച ബന്ധമാണുള്ളത്​. അദ്ദേഹം എന്‍റെ ബാറ്റിങ്ങി​െന എപ്പോഴും പ്രശംസിക്കും. ഞങ്ങൾ രണ്ടുപേരും ഓവർസീസ്​ സാഹചര്യങ്ങളിൽ ഇന്ത്യക്കായി നന്നായി കളിച്ചിട്ടുണ്ട്​. ഞങ്ങൾ തമ്മിൽ മികച്ച ഒരുപാട്​ കൂട്ടുകെട്ടുകളുണ്ടായിട്ടുണ്ട്​.ക്രീസിൽ നിൽക്കു​േമ്പാൾ ഞങ്ങൾ എതിർബൗളർമാരെ വിലയിരുത്തുകയും മോശം ഷോട്ടുകൾ കളിക്ക​ു​േമ്പാൾ ജാഗ്രതപാലിക്കാൻ പറയുകയും ചെയ്യും.

കോഹ്​ലി കൂർമ്മതയുള്ള ക്യാപ്​റ്റനാണ്​. ഫീൽഡിൽ അദ്ദേഹം മികച്ച തീരുമാനങ്ങൾ എടുക്കും. സ്​പിന്നർമാർ പന്തെടുക്കു​േമ്പാൾ അദ്ദേഹം എന്നെ സ്ലിപ്പിൽ ക്യാച്ചിങ്ങിനായി നിർത്തും. വിരാട്​ എന്നിൽ നിന്നും ഒരുപാട്​ പ്രതീക്ഷിക്കാറുണ്ട്​. അദ്ദേഹത്തെ നിരാശപ്പടുത്താതിരിക്കാൻ ഞാനും'' -രഹാനെ പ്രതികരിച്ചു.

ഫെബ്രുവരി അഞ്ചുമുതലാണ്​ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ്​ പരമ്പര ആരംഭിക്കുന്നത്​. അഡലെയ്​ഡിൽ നടന്ന ആദ്യ ടെസ്റ്റിന്​ ശേഷം കോഹ്​ലി മടങ്ങിയതിനെത്തുടർന്നാണ്​ രഹാനെ നായകസ്ഥാനം ഏറ്റെടുത്തത്​. 

Tags:    
News Summary - Ajinkya Rahane On Virat Kohli's Return

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.