കാണാൻ സുന്ദരനായിരുന്നത് തനിക്ക് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ടെന്ന് പാകിസ്താൻ ക്രിക്കറ്റ് താരം അഹ്മദ് ഷഹ്സാദ്. താൻ കളിക്കുന്ന കാലത്ത് ഒരുപാട് സീനിയർ താരങ്ങൾ കാണാൻ ഭംഗിയുള്ളതിന്‍റെ പേരിൽ തന്നെ വെറുത്തിരുന്നുവെന്നാണ് ഷഹ്സാദ് പറയുന്നത്. താരത്തിന് ലഭിക്കുന്ന ജനപ്രീതിയും പ്രശംസയും സീനിയർ താരങ്ങളിൽ അസൂയ ജനിപ്പിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'സൗന്ദര്യമുണ്ടായിരുന്നത് എനിക്ക് പ്രശ്നങ്ങളുണ്ടാക്കിയിട്ടുണ്ട്. ഞങ്ങളുടെ ഫീൽഡിൽ സൗന്ദര്യമുണ്ടാകുക, നന്നായി ഡ്രസ് ചെയ്യുക സംസാരിക്കുക എന്നിവയൊക്കെ ഉണ്ടെങ്കിൽ ആളുകൾക്ക് നീരസമുണ്ടാകും. പാകിസ്താൻ ടീമിൽ ഇക്കാരണം കൊണ്ട് ഞാൻ ടാർഗറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.
ഞാൻ എന്ന പ്രതിരോധിക്കാൻ പറയുകല്ല മറ്റ് താരങ്ങൾക്കും സമാന അനുഭവമുണ്ടായിട്ടുണ്ട്. നിങ്ങൾക്ക് ഒരുപാട് ആരാധകരുണ്ടാകുകയും ആളുകൾ അഭിനന്ദിക്കുകയും ചെയ്യുന്നത് സീനിയർ താരങ്ങൾക്ക് ഇഷ്ടക്കേടുകളുണ്ടാക്കും,' ഷഹ്സാദ് പറഞ്ഞു
താൻ ചെറിയ ഗ്രാമത്തിൽ നിന്നുമുള്ള ആളാണെന്നും ശ്രദ്ധ ലഭിക്കാൻ തുടങ്ങിയപ്പോൾ സ്വന്തം വ്യക്തിത്വവും സൗന്ദര്യവും മെച്ചപ്പെടുത്താൻ ശ്രമിച്ചെന്നും ഷഹ്സാദ് പറഞ്ഞു.
'ചെറിയ ഗ്രാമത്തിൽ നിന്നുള്ളയാളാണ് ഞാന്‍. ലാഹോറിലെ അനാർക്കലിയിലാണ് താമസിച്ചിരുന്നത്. ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങിയതോടെ, എന്‍റെ വ്യക്തിത്വവും സൗന്ദര്യവും മെച്ചപ്പെടുത്താന്‍ ഞാന്‍ ശ്രമിച്ചു. പാക്കിസ്താൻ ടീമിനുള്ളിൽ ഇത് കാര്യമായ പ്രശ്‌നങ്ങൾക്കും കാരണമായി'- ഹ്സാദ് കൂട്ടിച്ചേര്‍ത്തു.
പാകിസ്താനായി 2009-ലാണ് ഷഹ്സാദ് അരങ്ങേറ്റം നടത്തിയത്. 2019-ലാണ് അവസാനമായി പാകിസ്താന് വേണ്ടി കളിച്ചത്. പിന്നീട് ടീമിൽ നിന്നും പുറത്തായ താരത്തിന് അവസരം ലഭിച്ചില്ല. വലം കയ്യൻ ഓപ്പണറായ ഷഹ്‌സാദ് 13 ടെസ്റ്റുകളില്‍ നിന്നും 982 റണ്‍സ് നേടിയിട്ടുണ്ട്. 81 ഏകദിനങ്ങളില്‍ നിന്നും 2605 റണ്‍സും 59 ട്വന്‍റി-20കളില്‍ നിന്നും 1471 റണ്‍സുമാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.