‘മനോഹര നിമിഷങ്ങളിലൊന്ന്...’; ആരാധകർക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിച്ച് റാഷിദ് ഖാൻ; വിഡിയോ വൈറൽ

ഇന്ത്യയിലെത്തുന്ന വിദേശ താരങ്ങളിൽ പലരും ആരാധകർക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വിഡിയോ നമ്മൾ കണ്ടിട്ടുണ്ട്. ഓസീസ് താരമായ ഡേവിഡ് വാർണറും ദക്ഷിണാഫ്രിക്കൻ സൂപ്പർ ബാറ്റർ എബി ഡിവില്ലിയേഴ്സും ഗള്ളി ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വിഡിയോ ആരാധകർ ഏറ്റെടുത്തിരുന്നു.

അഫ്‌ഗാനിസ്ഥാന്‍ സ്‌പിന്‍ വിസ്‌മയം റാഷിദ് ഖാനാണ് ഇവരില്‍ ഒടുവിലത്തെയാള്‍. ഐ.പി.എല്ലിൽ ഗുജറാത്ത് ടൈറ്റന്‍സ് താരമായ റാഷിദ്, ആരാധകർക്കൊപ്പം തെരുവിൽ ക്രിക്കറ്റ് കളിക്കുന്നതിന്‍റെ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. സാധാരണക്കാരനെ പോലെ ടീ-ഷര്‍ട്ടും ഷോര്‍ട്‌സും സ്ലിപ്പര്‍ ചെരുപ്പും അണിഞ്ഞാണ് താരം എത്തിയത്.

ഇതിന്‍റെ വിഡിയോക്കു താഴെ നിരവധി പേരാണ് കമന്‍റ് ചെയ്തിരിക്കുന്നത്. ‘റാഷിദ് ഖാന്‍ ഇന്ത്യന്‍ ആരാധകര്‍ക്കൊപ്പം സ്‌ട്രീറ്റ് ക്രിക്കറ്റ് കളിക്കുന്നു. ഏറ്റവും മനോഹരമായ നിമിഷങ്ങളിലൊന്ന്’ എന്ന തലക്കെട്ടിലാണ് വിഡിയോ ഒരാൾ ട്വിറ്ററിൽ പോസ്റ്റ് ചെയ്‌തത്.

‘സ്ട്രീറ്റ് ക്രിക്കറ്റിന്‍റെ ഫസ്റ്റ് റൂൾ: ടീമിലെ പ്രധാന ബൗളറാണെങ്കിലും ആദ്യം ബാറ്റ് ചെയ്യണം, കൊള്ളാം റാഷിദ് ഖാന്‍’ -ഒരാൾ കമന്‍റ് ചെയ്തു.

ഐ.പി.എൽ 2023 സീസണിൽ ഗുജറാത്തിനായി ഒമ്പത് മത്സരങ്ങളില്‍നിന്ന് 15 വിക്കറ്റാണ് റാഷിദ് ഖാന്‍ നേടിയത്. 20.53 ശരാശരിയിലാണ് റാഷിദ് പന്തെറിയുന്നത്. സീസണിലെ ഒമ്പതിൽ ആറ് മത്സരങ്ങളും ജയിച്ച ഗുജറാത്ത് പോയന്‍റ് പട്ടികയില്‍ ഒന്നാമതാണ്.

Tags:    
News Summary - Afghanistan cricketer Rashid Khan plays gully cricket with fans. Watch

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.