ആദ്യം ആദിൽ റാഷിദ്; ട്വന്റി 20യിൽ അതുല്യ നേട്ടവുമായി ഇംഗ്ലീഷ് താരം

ലണ്ടൻ: ഇംഗ്ലണ്ടിന് വേണ്ടി ട്വന്റി 20 ക്രിക്കറ്റിൽ 100 വിക്കറ്റ് നേടുന്ന ആദ്യ താരമായി സ്പിന്നർ ആദിൽ റാഷിദ്. ബ്രിജ്ടൗണിൽ വെസ്റ്റിൻഡീസിനെതിരായ മത്സരത്തിലാണ് 35കാരൻ അതുല്യ നേട്ടം സ്വന്തമാക്കിയത്. മത്സരത്തിൽ നാലോവറിൽ 25 റൺസ് വഴങ്ങി കെയ്ൽ മയേഴ്സിന്റെയും ഷിംറോൺ ഹെറ്റമേയറുടെയും വിക്കറ്റുകൾ താരം സ്വന്തമാക്കി. 100 ട്വന്റി 20 മത്സരങ്ങളിൽനിന്നാണ് അത്രയും വിക്കറ്റ് നേടിയത്. 25.99 ആണ് ശരാശരി. രണ്ട് റൺസിന് നാല് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. 88 മത്സരങ്ങളിൽ 96 വിക്കറ്റ് സ്വന്തമാക്കിയ ക്രിസ്​ ജോർദാനാണ് ആദിലിന് തൊട്ടുപിന്നിലുള്ളത്. 56 മത്സരങ്ങളിൽ 65 വിക്കറ്റ് നേടിയ സ്റ്റുവർട്ട് ​ബ്രോഡാണ് മൂന്നാമത്.

കഴിഞ്ഞ മത്സരത്തിലെ രണ്ട് വിക്കറ്റ് നേട്ടത്തോടെ ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ സ്പിന്നർമാരിൽ രണ്ടാമനായും ആദിൽ മാറി. 254 മത്സരങ്ങളിൽ 31.66 ശരാശരിയിൽ 359 വിക്കറ്റാണ് നേടിയത്. 284 മത്സരങ്ങളിൽ 358 വിക്കറ്റ് നേടിയ മൊയീൻ അലിയെയാണ് മറികടന്നത്. 178 മത്സരങ്ങളിൽ 410 വിക്കറ്റ് നേടിയ ഗ്രേം സ്വാൻ ആണ് ഒന്നാമത്. ഇംഗ്ലണ്ടിനായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയവരിൽ അഞ്ചാമനാണ് സ്വാൻ. 396 മത്സരങ്ങളിൽ 977 വിക്കറ്റ് കൊയ്ത ജെയിംസ് ആൻഡേഴ്സണാണ് ഒന്നാമത്. 

Tags:    
News Summary - Adil Rashid First; English star with a unique achievement in Twenty20

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.