ദക്ഷിണാഫ്രിക്കക്കെതിരെ മിച്ചൽ മാർഷിന്റെ ബാറ്റിങ്
Posted On
date_range Updated On
date_range ഒന്നാം ട്വന്റി20: ഓസീസിനോട് വൻ തോൽവി ഏറ്റുവാങ്ങി ദക്ഷിണാഫ്രിക്ക
ഡർബൻ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര പരമ്പരയിലെ ഒന്നാം ട്വന്റി20യിൽ ആസ്ട്രേലിയക്ക് കൂറ്റൻ ജയം. 111 റൺസിനാണ് ഓസീസ് ആതിഥേയരെ തകർത്തത്. ടോസ് നേടിയ ആഫ്രിക്കൻ സംഘം ഫീൽഡിങ് തിരഞ്ഞെടുത്തപ്പോൾ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 20 ഓവറിൽ അടിച്ചുകൂട്ടിയത് ആറ് വിക്കറ്റിന് 226 റൺസ്.
മറുപടിയിൽ ദക്ഷിണാഫ്രിക്ക 15.3 ഓവറിൽ 115ന് പുറത്തായി. 49 പന്തിൽ 92 റൺസുമായി പുറത്താവാതെ നിന്ന മിച്ചൽ മാർഷാണ് കളിയിലെ കേമൻ. ടിം ഡേവിഡ് 28 പന്തിൽ 64 റൺസും അടിച്ചുകൂട്ടി. ആതിഥേയനിരയിൽ പക്ഷേ 43 പന്തിൽ 56 റൺസെടുത്ത ഓപണർ റീസ ഹെൻഡ്രിക്സ് ഒഴികെ ആർക്കും കാര്യമായ സംഭാവന നൽകാനായില്ല. ഓസീസിന് വേണ്ടി തൻവീർ സംഘ നാല് വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.