Posted On
date_range Updated On
date_range 54 പന്തിൽ 137 റൺസ്; അസ്ഹറുദ്ദീനെ അഭിനന്ദിച്ച് സെവാഗും ഭോഗ്ലയും
മുംബൈ: സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ 54 പന്തിൽ 137 റൺസുമായി കേരള ഇന്നിങ്സിന്റെ നെടുംതൂണായ മുഹമ്മദ് അസ്ഹറുദ്ദീനെ അഭിനന്ദിച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം വീരേന്ദർ സെവാഗും കമേന്ററ്റർ ഹർഷ ഭോഗ്ലയും. അസ്ഹറുദ്ദീന്റെ ബാറ്റിങ് താൻ ആസ്വദിച്ചുവെന്ന് സെവാഗ് ട്വിറ്ററിൽ കുറിച്ചു. പിഴവുകളില്ലാതെ അസ്ഹറുദ്ദീൻ ഇന്നിങ്സ് അവസാനിപ്പിച്ചുവെന്നും സെവാഗ് പറഞ്ഞു.
വർഷങ്ങൾക്ക് മുമ്പ് മുഹമ്മദ് അസ്ഹറുദ്ദീനെന്ന പേരിൽ താനൊരു അസാധ്യനായ കളിക്കാരനെ കണ്ടിരുന്നു. ഇപ്പോൾ അതേ പേരിൽ വീണ്ടും അത്തരമൊരു കളിക്കാരൻ. അദ്ദേഹത്തിന് നല്ല ഷോട്ടുകൾ കളിക്കാൻ കഴിയുമെന്നും ഭോഗ്ല ട്വിറ്ററിൽ കുറിച്ചു.
മുഹമ്മദ് അസ്ഹറുദ്ദീെൻറ അസാമാന്യപ്രകടനത്തിന്‍റെ മികവിൽ മുംബൈയെ കേരളം തകർത്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.