ചെറായി കടപ്പുറത്തുനിന്ന് വൻകര കീഴടക്കി കൂട്ടുകാർ

ന​ഗോ​യ: ഇ​ന്ത്യ​ൻ മെ​ഡ​ൽ സ്വ​പ്ന​ങ്ങ​ളി​ലെ മ​ല​യാ​ളി സാ​ന്നി​ധ്യ​ത്തി​ന് ഇ​ര​ട്ടി​മ​ധു​രം ന​ൽ​കി കൊ​ച്ചി ചെ​റാ​യി ക​ട​പ്പു​റ​ത്തു​നി​ന്ന് യാ​ത്ര തി​രി​ച്ച കൂ​ട്ടു​കാ​ർ. ബന്ധുക്കളായ മ​നു ഫ്രാ​ൻ​സി​സും പ്രി​ൻ​സ് നോ​ബി​ളു​മാ​ണ് മൂ​ന്ന് പ​തി​റ്റാ​ണ്ടി​നി​ടെ ആ​ദ്യ​മാ​യി സ്കി​ഫ് ഇ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന് വെ​ള്ളി നേ​ട്ടം സ​മ്മാ​നി​ച്ച​ത്.

പാ​രി​സ് ഒ​ളി​മ്പി​ക്സി​ൽ നി​ർ​ഭാ​ഗ്യ​ത്തി​ന് യോ​ഗ്യ​ത ന​ഷ്ട​മാ​യ​തി​ന്റെ ക​ണ​ക്കു​തീ​ർ​ത്താ​യി​രു​ന്നു ജ​പ്പാ​ൻ ന​ഗ​ര​മാ​യ ന​ഗോ​യ​യി​ലെ ഇ​രു​വ​രു​ടെ​യും പ്ര​ക​ട​നം. ഒ​മ്പ​ത് റെ​യ്സു​ക​ളി​ൽ 23 പോ​യി​ന്റാ​യി​രു​ന്നു ഇ​വ​രു​ടെ സ​മ്പാ​ദ്യം. വെ​ൻ സെ​യ്ദി​ങ്, ലി​യു ടി​യാ​ൻ എ​ന്നി​വ​ര​ട​ങ്ങി​യ ചൈ​നീ​സ് കൂ​ട്ടു​കെ​ട്ടാ​ണ് സ്വ​ർ​ണം നേ​ടി​യ​ത്. വ​നി​ത​ക​ളു​ടെ സ്കി​ഫ് സ്കെ​യി​ലി​ങ്ങി​ൽ ഹ​ർ​ഷി​ത തോ​മ​റും ശീ​ത​ൾ വ​ർ​മ​യും വെ​ങ്ക​ലം നേ​ടി​യി​രു​ന്നു. 

Tags:    
News Summary - Cherai Duo Sails to Silver at Asian Games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.