ഏഷ്യൻ ഗെയിംസിൽ മലയാളിത്തിളക്കം

ന​ഗോ​യ (ജ​പ്പാ​ൻ): തി​ര​ശ്ശീ​ല വീ​ഴാ​ൻ നാ​ളു​ക​ൾ ബാ​ക്കി നി​ൽ​ക്കെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ സ്വ​പ്ന​ങ്ങ​ളി​ൽ ​വീ​ണ്ടും മ​ല​യാ​ളി​ത്തി​ള​ക്കം. സെ​യി​ലി​ങ്ങി​ൽ മ​നു ഫ്രാ​ൻ​സി​സും പ്രി​ൻ​സ് നോ​ബി​ളു​മാ​ണ് വെ​ള്ളി​ സ്വന്തമാക്കിയത്. പു​രു​ഷ​ന്മാ​രു​ടെ സ്കി​ഫ് വി​ഭാ​ഗ​ത്തി​ൽ ഒ​മ്പ​ത് റേ​സു​ക​ളി​ൽ 23 പോ​യി​ന്റു​മാ​യാ​ണ് ഇ​വ​ർ ര​ണ്ടാ​മ​തെ​ത്തി​യ​ത്. ചൈ​ന സ്വ​ർ​ണ​വും ​ഹോ​ങ്കോ​ങ് വെ​ങ്ക​ല​വും നേ​ടി. ഒ​രു ഘ​ട്ട​ത്തി​ൽ നാ​ലാ​മ​താ​യി​രു​ന്ന ഇ​വ​ർ അ​വ​സാ​ന​ത്തി​ൽ ന​ട​ത്തി​യ ഗം​ഭീ​ര തി​രി​ച്ചു​വ​ര​വാ​ണ് വെ​ള്ളി​ത്തി​ള​ക്കം സ​മ്മാ​നി​ച്ച​ത്.

ഗ്ലാ​മ​ർ ഇ​ന​ങ്ങ​ളാ​യ ക്രി​ക്ക​റ്റ്, ഹോ​ക്കി ഇ​ന​ങ്ങ​ളി​ൽ ഇ​ന്ത്യ സ്വ​ർ​ണ​ത്തി​ന​രി​കെ​യാ​ണ്. പു​രു​ഷ ക്രി​ക്ക​റ്റി​ൽ കാ​ണി​ക​ൾ കാ​ത്തി​രു​ന്ന സൂ​പ്പ​ർ അ​ങ്ക​ത്തി​ന് അ​വ​സ​ര​മൊ​രു​ക്കി ശ്രീ​ല​ങ്ക​യെ വീ​ഴ്ത്തി ഇ​ന്ത്യ ഫൈ​ന​ലി​ലെ​ത്തി. ഹോ​ക്കി സെ​മി​യി​ൽ മ​ലേ​ഷ്യ​​ക്കെ​തി​രെ​യാ​യി​രു​ന്നു പു​രു​ഷ ടീ​മി​ന്റെ തേ​രോ​ട്ടം. 28 വ​ർ​ഷ​ത്തി​നി​ടെ ആ​ദ്യ​മാ​യി ഇ​ന്ത്യ​ൻ പു​രു​ഷ- വ​നി​ത ടീ​മു​ക​ൾ ഏ​ഷ്യ​ൻ ഗെ​യിം​സ് ഹോ​ക്കി ഫൈ​ന​ലി​ലെ​ത്തി​യെ​ന്ന സ​വി​ശേ​ഷ​ത​യു​മു​ണ്ട്. പു​രു​ഷ​ന്മാ​ർ പാ​കി​സ്താ​നെ മ​റി​ക​ട​ന്നാ​ണ് ക​ലാ​ശ​​പ്പോ​രു​​റ​പ്പി​ച്ച​തെ​ങ്കി​ൽ ദ​ക്ഷി​ണ കൊ​റി​യ​ക്കെ​തി​രെ​യാ​യി​രു​ന്നു വ​നി​ത​ക​ളു​ടെ തേ​രോ​ട്ടം.

ഗ്രീ​ക്കോ- റോ​മ​ൻ ഗു​സ്തി​യി​ൽ നി​തേ​ഷ് സി​വാ​ച്ചും വെ​ള്ളി നേ​ടി​യ​പ്പോ​ൾ കോ​മ്പൗ​ണ്ട് ആ​ർ​ച്ച​റി​യി​ൽ ഗ​ണേ​ഷ് മ​ണി, ര​ത്നം തി​രു​മു​റു എ​ന്നി​വ​ർ വെ​ങ്ക​ലം നേ​ടി. ടീം ​ഇ​ന​ത്തി​ൽ ഇ​ന്ത്യ​യു​ടെ പു​രു​ഷ വ​നി​ത ടീ​മു​ക​ളും വെ​ങ്ക​ലം നേ​ടി. ജൂ​ഡോ വെ​ങ്ക​ല പോ​രാ​ട്ട​ത്തി​ൽ ഇ​നും​ഗാം​ബി ട​ഖെ​ല്ലം​ബാം, മാ​ൻ​സി അ​ഹ്ളാ​വ​ത് എ​ന്നി​വ​ർ പ​രാ​ജ​യ​പ്പെ​ട്ടു. ടെ​ന്നി​സി​ൽ അ​വ​സാ​ന പ്ര​തീ​ക്ഷ​യാ​യി​രു​ന്ന സു​മി​ത് ന​ഗ​ലും പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​ക​ൾ അ​സ്ത​മി​ച്ചു. വോ​ളി​ബാ​ളി​ൽ പാ​കി​സ്​​താ​നോ​ടും തോ​ൽ​വി​യ​റി​ഞ്ഞു. പോ​യി​ന്റ് നി​ല​യി​ൽ എ​ട്ടാം സ്ഥാ​ന​ത്താ​ണ് നി​ല​വി​ൽ ഇ​ന്ത്യ. 10 സ്വ​ർ​ണം, 22 വെ​ള്ളി, 32 വെ​ങ്ക​ലം എ​ന്നി​ങ്ങ​നെ​യാ​ണ് സ​മ്പാ​ദ്യം.

154 സ്വ​ർ​ണം, 71 വെ​ള്ളി, 63 വെ​ങ്ക​ലം എ​ന്നി​വ പി​ടി​ച്ച് ചൈ​ന​യും 59 സ്വ​ർ​ണം, 79 വെ​ള്ളി, 79 വെ​ങ്ക​ലം എ​ന്നി​വ​യു​മാ​യി ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ളി​ലു​ണ്ട്.

Tags:    
News Summary - Asian Games: India Bags Sailing Silver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.