ന്യൂഡൽഹി: അടുത്ത വർഷത്തെ ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പിനും 2028 ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിനും ഇന്ത്യ വേദിയാകും. അടുത്ത വർഷം മെയിൽ ചണ്ഡിഗഢിലാണ് റിലേ മത്സരങ്ങൾ. 2028 ജനുവരിയിൽ ഭുവനേശ്വർ ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിനും ആതിഥേയരാകും.
ചണ്ഡിഗഢിൽ ഏഷ്യൻ റിലേ ചാമ്പ്യൻഷിപ് സെക്ടർ 7 സ്പോർട്സ് കോംപ്ലക്സിൽ നടക്കുമെന്ന് എ.എഫ്.ഐ പ്രസിഡന്റ് ബഹാദൂർ സിങ് പറഞ്ഞു. പുരുഷന്മാരുടെ 100 മീറ്റർ, 400 മീറ്റർ, വനിതകളുടെ 100 മീറ്റർ, 400 മീറ്റർ, മിക്സഡ് 100 മീറ്റർ, 400 മീറ്റർ എന്നീ ആറ് ഇനങ്ങളിലായി ഏഷ്യൻ റിലേ ചാമ്പ്യൻഷിപ്പുകൾ നടക്കും. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം സമുച്ചയത്തിലെ പുതിയ ഇൻഡോർ സ്റ്റേഡിയത്തിലാണ് 2028 ജനുവരിയിൽ ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പ് നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.