Posted On
date_range Updated On
date_range ഓൾ ഇംഗ്ലണ്ട് ഓപൺ: പ്രണോയ്, ശ്രീകാന്ത് മടങ്ങി; ഇനി പ്രതീക്ഷ ട്രീസ- ഗായത്രി സഖ്യത്തിൽ
പി.വി സിന്ധു നേരത്തെ പുറത്തായ ഓൾ ഇംഗ്ലണ്ട് ഓപണിൽ പുരുഷ സിംഗിൾസിലും ഇന്ത്യൻ സാന്നിധ്യം അവസാനിച്ചതോടെ ഇനി പ്രതീക്ഷ കൗമാര സഖ്യമായ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് കൂട്ടുകെട്ടിൽ. തുടർച്ചയായ സെറ്റുകളിൽ ജപ്പാന്റെ ലോക ആറാം നമ്പർ താരം കോഡയ് നരോകയോടായിരുന്നു ശ്രീകാന്തിന് തോൽവി. പ്രണോയ് മൂന്ന് സെറ്റിൽ ആന്റണി ജിന്റിങ്ങിനു മുന്നിലും വീണു- സ്കോർ 20-22, 21-15, 17- 21.
തുടർച്ചയായ രണ്ടാം ഓൾ ഇംഗ്ലണ്ട് ഓപണിലും സെമിയിലെത്തിയ ട്രീസ- ഗായത്രി സഖ്യം ചൈനീസ് താരങ്ങളാണയ ലി വെൻ മെയ്- ല്യു ഷുവാൻ സഖ്യത്തെ 21-14, 18-21, 21-12നാണ് കടന്നത്. നേരത്തെ മുൻലോക ഒന്നാം നമ്പർ ജോഡി യുകി ഫുകുഷിമ- സയാക ഹിരോത സഖ്യത്തെ വീഴ്ത്തിയ ഇന്ത്യൻ സഖ്യം ഇത്തവണ കിരീടം പിടിക്കാനാകുമെന്ന ആത്മവിശ്വാസവുമായാണ് പ്രകടന മികവ് തുടരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.