Posted On
date_range Updated On
date_range മലേഷ്യ ഓപൺ: ട്രീസ ജോളി- ഗായന്ത്രി സഖ്യത്തിന് തോൽവി
കോമൺവെൽത്ത് ഗെയിംസ് വെങ്കൽ മെഡൽ ജേതാക്കളായ ട്രീസ ജോളി- ഗായത്രി ഗോപിചന്ദ് സഖ്യത്തിന് മലേഷ്യ ഓപൺ വനിത ഡബ്ൾസിൽ തോൽവി. ലോക 16ാം റാങ്കുകാരായ ഇരുവരും രണ്ടു റാങ്ക് മുന്നിലുള്ള സ്റ്റീവ സഹോദരിമാർക്കു മുന്നിലാണ് 13-21, 21-15, 17-21 എന്ന സ്കോറിന് വീണത്.
2016, 2020 ഒളിമ്പിക്സുകളിൽ മത്സരിച്ചിരുന്ന സ്റ്റീവ സഹോദരിമാർ ആദ്യ ഗെയിമിൽ തുടക്കം മുതൽ മേധാവിത്വം കാട്ടിയപ്പോൾ അടുത്ത ഗെയിം പിടിച്ച് മലയാളി താരമടങ്ങുന്ന ഇന്ത്യൻ ജോഡി തിരിച്ചടിച്ചെങ്കിലും നിർണായകമായ അവസാന സെറ്റിൽ കളി കൈവിടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.