Posted On
date_range Updated On
date_range തായ് പേയ് ഓപൺ: പ്രണോയ് ക്വാർട്ടറിൽ
തായ് പേയ്: ഇന്ത്യയുടെ മലയാളി സൂപ്പർ താരം എച്ച്.എസ്. പ്രണോയ് തായ് പേയ് ഓപൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിന്റെ പുരുഷ സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 36 മിനിറ്റ് നീണ്ട പ്രീ ക്വാർട്ടർ മത്സരത്തിൽ ഇന്തോനേഷ്യ താരവും മുൻ ലോക ചാമ്പ്യൻഷിപ് വെങ്കല ജേതാവുമായ ടോമി സുഗിയാർതോയെ 21-9 21-17 സ്കോറിനാണ് തോൽപിച്ചത്. ലോക ഒമ്പതാം നമ്പറായ പ്രണോയ് സെമി ഫൈനൽ തേടി വെള്ളിയാഴ്ച ഹോങ്കോങ്ങിന്റെ ആൻഗസ് എൻഗ് കാ ലോങ്ങിനെ നേരിടും. പി. കശ്യപ് തായ്വാൻ താരം സു ലി യാങ്ങിനോട് 16-21, 17-21ന് തോറ്റതോടെ ടൂർണമെന്റിൽ അവശേഷിക്കുന്ന ഏക ഇന്ത്യൻ സാന്നിധ്യമാണ് തിരുവനന്തപുരത്തുകാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.