File Photo
Posted On
date_range Updated On
date_range സയ്യിദ് മോദി ഇന്‍റർനാഷണൽ; പി.വി. സിന്ധു രണ്ടാം റൗണ്ടിൽ
ലഖ്നോ: സയ്യിദ് മോദി ഇന്റർനാഷണൽ സൂപ്പർ 300 ടൂർണമെന്റിന്റെ വനിതാ സിംഗിൾസ് മത്സരത്തിൽ പി.വി. സിന്ധു രണ്ടാം റൗണ്ടിലേക്ക്. സഹതാരം തന്യ ഹേമന്തിനെ പരാജയപ്പെടുത്തിയാണ് രണ്ട് തവണ ഒളിമ്പിക് മെഡൽ ജേതാവായ സിന്ധു അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചത്.
മുൻ ലോക ചാമ്പ്യൻ കൂടിയായ സിന്ധു അടുത്ത മത്സരത്തിൽ അമേരിക്കയുടെ ലോറൻ ലാമിനെ നേരിടും.
മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ കനിക കൻവാൾ അമേരിക്കയുടെ ദിഷ ഗുപ്തയെ 21-15, 16-21, 21-6 എന്ന സ്‌കോറിന് പരാജയപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.