Posted On
date_range Updated On
date_range സയ്യിദ് മോദി ബാഡ്മിന്റൺ; സിന്ധു ഫൈനലിൽ; എതിരാളി നാട്ടുകാരി മാളവിക ബാൻസോദ്
ലഖ്നോ: സയ്യിദ് മോദി ഇന്റർനാഷനൽ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരം പി.വി. സിന്ധു ഫൈനലിൽ. സെമി ഫൈനൽ മത്സരത്തിനിടയിൽ അഞ്ചാം സീഡ് റഷ്യയുടെ ഇവ്ജനിയ കൊസെറ്റ്സ്കയ പരിക്കേറ്റ് പിന്മാറിയതിനെ തുടർന്നാണ് സിന്ധു ഫൈനലിലേക്ക് കടന്നത്. ടോപ് സീഡായ സിന്ധു ആദ്യ സെറ്റ് 21-11ന് അനായാസം സ്വന്തമാക്കിയിരുന്നു.
ഞായറാഴ്ച നടക്കുന്ന ഫൈനലിൽ സ്വന്തം നാട്ടുകാരിയായ മാളവിക ബാൻസോദിനെ സിന്ധു ഫൈനലിൽ നേരിടും. മറ്റൊരു ഇന്ത്യൻ താരമായ അനുപമ ഉപാധ്യായയെ 19-21, 21-19, 21-7 എന്ന സ്കോറിന് തോൽപ്പിച്ചാണ് മാളവിക കലാശപ്പോരിൽ സിന്ധുവിനെ നേരിടാൻ യോഗ്യത നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.