Posted On
date_range Updated On
date_range സ്വിസ് ഓപൺ: സിന്ധുവും പ്രണോയിയും പ്രീക്വാർട്ടറിൽ
ബാസൽ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും സ്വിസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിന്റെ പ്രീക്വാർട്ടർ ഫൈനലിൽ. ലോക ഒമ്പതാം നമ്പർ താരവും മലയാളിയുമായ പ്രണോയ് ഓൾ ഇംഗ്ലണ്ട് ചാമ്പ്യൻഷിപ്പിലെ ഫൈനലിസ്റ്റായിരുന്ന ചൈനയുടെ ഷി യു ക്വിയെ തോൽപിച്ചാണ് പ്രീക്വാർട്ടറിലെത്തിയത്. സ്കോർ: 21-17, 19-21, 21-17.
പ്രീക്വാർട്ടറിൽ ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവാണ് പ്രണോയിയുടെ എതിരാളി. സ്വിറ്റ്സർലൻഡിന്റെ ജെൻയിറ സ്റ്റാഡൽമാനിനെ 21-9, 21-16 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് സിന്ധു അവസാന പതിനാറിലെത്തിയത്. ഇന്തോനേഷ്യയുടെ യുവതാരം പുത്രി കുസമ വർദാനിയാണ് സിന്ധുവിന്റെ പ്രീക്വാർട്ടർ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.