Posted On
date_range Updated On
date_range സ്വിസ് ഓപൺ: സിന്ധു, പ്രണോയ് പുറത്ത്
ബാസൽ: സ്വിസ് ഓപൺ ബാഡ്മിന്റൺ ടൂർണമെന്റിൽ നിലവിലെ ജേത്രിയായ ഇന്ത്യയുടെ പി.വി. സിന്ധു പുറത്ത്. ഇന്തോനേഷ്യയുടെ സീഡില്ലാ താരം പുത്രി കുസുമ വർധിനിയാണ് വാശിയേറിയ മത്സരത്തിൽ സിന്ധുവിനെ രണ്ടാം റൗണ്ടിൽ കീഴടക്കിയത്. സ്കോർ: 21-15, 12-21, 21-18.
പുരുഷ ഡബ്ൾസിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ് റാൻകി റെഡി- ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിലെത്തി. തായ്‍വാന്റെ ഫാങ് ചിഹ് ലീ- ഫാങ് ജെൻ ലീ സഖ്യത്തെയാണ് ഇന്ത്യൻ ജോടി പരാജയപ്പെടുത്തിയത്. പുരുഷ സിംഗ്ൾസിൽ ലോക ഒമ്പതാം നമ്പർ താരവും മലയാളിയുമായ എച്ച്.എസ്. പ്രണോയ് രണ്ടാം റൗണ്ടിൽ പുറത്തായി.
ഫ്രാൻസിന്റെ സീഡില്ലാ താരം ക്രിസ്റ്റോ പോപ്പോവാണ് പ്രണോയിയെ അട്ടിമറിച്ചത്. സ്കോർ: 21-8, 21-8. കെ. ശ്രീകാന്തും ദേശീയ ചാമ്പ്യൻ മിഥുൻ മഞ്ജുനാഥും പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.