File Photo

സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ്: സിന്ധു ഫൈനലിൽ വീണു

മ​ഡ്രി​ഡ്: സീ​സ​ണി​ലെ ആ​ദ്യ കി​രീ​ട​ത്തി​ന​രി​കി​ൽ വീ​ണ് ഇ​ന്ത്യ​യു​ടെ ഒ​ളി​മ്പി​ക് മെ​ഡ​ലി​സ്റ്റ് പി.​വി. സി​ന്ധു. സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 300 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെൻറ് ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​ർ​ജി​യ മ​രി​സ്ക തു​ൻ​ജു​ങ് 8-21, 8-21 സ്കോ​റി​നാ​ണ് സി​ന്ധു​വി​നെ തോ​ൽ​പി​ച്ച​ത്. തു​ട​രെ പി​ഴ​വു​ക​ൾ വ​രു​ത്തി​യ ഇ​ന്ത്യ​ൻ സൂ​പ്പ​ർ​താ​ര​ത്തി​നെ​തി​രെ ഏ​റ​ക്കു​റെ ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​രം ജ​യി​ച്ച് തു​ൻ​ജു​ങ് കി​രീ​ടം സ്വ​ന്ത​മാ​ക്കി.

നി​ല​വി​ൽ ലോ​ക 11ാം ന​മ്പ​റാ​യ സി​ന്ധു​വി​നേ​ക്കാ​ൾ ഒ​രു റാ​ങ്ക് താ​ഴെ​യാ​ണ് തു​ൻ​ജു​ങ്. ഇ​വ​ർ ത​മ്മി​ൽ ന​ട​ന്ന ഏ​ഴി​ൽ ഏ​ഴു മ​ത്സ​ര​ത്തി​ലും സി​ന്ധു​വി​നൊ​പ്പ​മാ​യി​രു​ന്നു ജ​യ​മെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​ത്തെ ഫൈ​ന​ലി​ൽ അ​ര​മ​ണി​ക്കൂ​റി​നു മു​മ്പേ തു​ൻ​ജു​ങ് ക​ളി​തീ​ർ​ത്തു. ആ​ദ്യ ഗെ​യി​മി​ൽ 1-5ന് ​പി​റ​കി​ലാ​യി​രു​ന്ന ഇ​ന്ത്യ​ൻ താ​രം ഇ​ട​ക്ക് തി​രി​ച്ചു​വ​രാ​ൻ ശ്ര​മി​ച്ചു. എ​ന്നാ​ൽ, മേ​ധാ​വി​ത്വം തു​ട​ർ​ന്ന തു​ൻ​ജു​ങ് സ​മാ​ന സ്കോ​റി​ൽ ര​ണ്ടു ഗെ​യി​മും നേ​ടു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Spain Masters: PV Sindhu outclassed by Tunjung

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.