Posted On
date_range Updated On
date_range സിംഗപ്പൂർ ഓപൺ: സിന്ധു മുന്നോട്ട്; ലക്ഷ്യ പുറത്ത്
സിംഗപ്പൂർ: മുൻ ചാമ്പ്യൻ പി.വി. സിന്ധു സിംഗപ്പൂർ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. ഡെന്മാർക്കിന്റെ ലിനെ ഹോജ്മാർക് കെയർസ്ഫെൽഡിനെയാണ് ഇന്ത്യക്കാരി വനിത സിംഗ്ൾസ് ഒന്നാം റൗണ്ടിൽ തോൽപിച്ചത്. സ്കോർ: 21-12, 22-20. സ്പെയിനിന്റെ ഒളിമ്പിക് ചാമ്പ്യൻ കരോലിന മരിനാണ് അടുത്ത എതിരാളി.
അതേസമയം, മറ്റൊരു ഇന്ത്യൻ താരം ലക്ഷ്യ സെൻ ഒന്നാം റൗണ്ടിൽ മടങ്ങി. ഡെന്മാർക്കിന്റെ ലോക ഒന്നാം നമ്പർ വിക്ടർ അക്സൽസെനോടാണ് പുരുഷ സിംഗ്ൾസിൽ ലക്ഷ്യ മുട്ടുമടക്കിയത്. സ്കോർ: 13-21, 21-16, 13-21. ജപ്പാന്റെ കൊഡായ് നരോകയോട് ഏറ്റുമുട്ടവെ കിഡംബി ശ്രീകാന്ത് പരിക്ക് കാരണം പിന്മാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.