Posted On
date_range Updated On
date_range സിംഗപ്പുർ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ
സിംഗപ്പുർ: ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സിംഗപ്പുർ ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ സെമി ഫൈനലിൽ പ്രവേശിച്ചു. ആവേശം നിറഞ്ഞ ക്വാർട്ടർ ഫൈനലിൽ ലോക ഒന്നാം നമ്പർ ജോടിയായ മലേഷ്യയുടെ ഗോ സേ ഫെയ്-നൂർ ഇസ്സുദ്ദീൻ കൂട്ടുകെട്ടിനെ നേരിട്ടുള്ള ഗെയിമുകൾക്ക് വീഴ്ത്തിയാണ് ഇവർ അവസാന നാലിൽ ഇടംപിടിച്ചത്.
സ്കോർ: 21-17, 21-15. മുൻ ലോക ഒന്നാം നമ്പറുകാരായ സാത്വികും ചിരാഗും നിലവിൽ 27ാം സ്ഥാനത്താണ്. ശനിയാഴ്ച നടക്കുന്ന ഫൈനലിൽ ഇവർ മലേഷ്യയുടെതന്നെ ആരോൺ ചിയ-സോ വൂയ് യിക് സഖ്യത്തെ നേരിടും. സീസണിലെ കന്നിക്കിരീടമാണ് സാത്വികും ചിരാഗും ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.