Posted On
date_range Updated On
date_range മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ; സിന്ധു, പ്രണോയ് ക്വാർട്ടറിൽ; കശ്യപ്, പ്രണീത് പുറത്ത്
ക്വാലാലംപുർ: ഇന്ത്യയുടെ പി.വി. സിന്ധുവും എച്ച്.എസ്. പ്രണോയിയും മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ ടൂർണമെന്റ് ക്വാർട്ടർ ഫൈനലിലെത്തി. വനിത സിംഗ്ൾസ് രണ്ടാം റൗണ്ട് മത്സരത്തിൽ ചൈനയുടെ ഴാങ് യി മാനിനെ 21-12, 21-10 സ്കോറിനാണ് തോൽപിച്ചത്.
ലോക രണ്ടാം നമ്പർ ചൈനീസ് തായ് പേയിയുടെ തായ് സൂ യിങ്ങാണ് അടുത്ത എതിരാളി. പുരുഷ സിംഗ്ൾസിൽ പ്രണോയ് 21-19, 21-16ന് ചൈനീസ് തായ് പേയിയുടെ വാങ് സൂ വെയിയെ വീഴ്ത്തി. ജപ്പാന്റെ കാന്റ സുനേയാമയാണ് ക്വാർട്ടറിലെ പ്രതിയോഗി. അതേസമയം, ഇന്ത്യയുടെ പി. കശ്യപ് 10-21, 15-21ന് ഇന്തോനേഷ്യയുടെ അന്തോണി സിനിസുക ജിന്റിങ്ങിനോടും സായ് പ്രണീത് 14-21, 17-21ന് ചൈനയുടെ ലി ഷെ ഫെങ്ങിനോടും തോറ്റ് രണ്ടാം റൗണ്ടിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.