Posted On
date_range Updated On
date_range സാത്വിക്- ചിരാഗ് സഖ്യം സ്വിസ് ഓപൺ സെമിയിൽ
ഡബ്ൾസിൽ ഇന്ത്യൻ സ്വപ്നങ്ങൾ ഏറെ ഉയരത്തിൽ നിർത്തി സാത്വിക് സായിരാജ് രങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യം സ്വിസ് ഓപൻ സെമിയിൽ. ഡെന്മാർക് ജോഡികളായ ജെപ്പി ബേ- ലാസ് മോൽഹീഡ് എന്നിവരെയാണ് 54 മിനിറ്റ് നീണ്ട പോരാട്ടത്തിൽ 15-21, 21-11, 21-14ന് വീഴ്ത്തിയത്.
പി.വി സിന്ധു, ലക്ഷ്യ സെൻ അടക്കം പ്രമുഖരെല്ലാം മടങ്ങിയതോടെ അവശേഷിക്കുന്ന ഇന്ത്യൻ സാന്നിധ്യമാണ് ഇരുവരും. അഞ്ചാം സീഡായിരുന്ന എച്ച്.എസ് പ്രണോയ് രണ്ടാം റൗണ്ടിൽ മടങ്ങി. നേരത്തെ ഓൾ ഇംഗ്ലണ്ട് ഓപണിൽ ഇരുവരും നേരത്തെ മടങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.