ഡെൻമാർക്​ ഒാപൺ: ശ്രീകാന്ത്​ ക്വാർട്ടറിൽ പുറത്ത്​

ഒഡൻസ്​: ഡെൻമാർക്​ ഒാപണിൽ ഇന്ത്യൻ പോരാട്ടം രണ്ടാം റൗണ്ടിൽ അവസാനിച്ചു. അഞ്ചാം സീഡും മുൻ ചാമ്പ്യനുമായ കെ. ശ്രീകാന്ത്​ ക്വാർട്ടർ ഫൈനലിൽ പുറത്തായി.

രണ്ടാം സീഡ്​ തായ്​പെയുടെ ചോ ടിൻ ചെന്നിനോട്​ മൂന്ന്​ ഗെയിം നീണ്ട മത്സരത്തിലായിരുന്നു തോൽവി. ആദ്യ സെറ്റ്​ ജയിച്ച ശേഷമായിരുന്നു ശ്രീകാന്തി​െൻറ പുറത്താവൽ. സ്​കോർ: 20-22, 21-13, 21-16.ലക്ഷ്യ സെൻ രണ്ടാം റൗണ്ടിലും, സുഭാങ്കർ ഡേ, അജയ്​ ജയറാം എന്നിവർ ആദ്യ റൗണ്ടിലും മടങ്ങി.

വനിതാ സിംഗ്​ൾസ്​ ഫൈനലിൽ കരോലിന മരിനും നെ​ാസോമി ഒകുഹരയും ഏറ്റുമുട്ടും. പുരുഷ ഫൈനലിൽ ഡെൻമാർകി​െൻറ റാസ്​മസ്​ ഗെംകെ-ആന്ദ്രെ അ​േൻറാസെൻ എന്നിവർ തമ്മിലാണ്​ മത്സരം.

Tags:    
News Summary - quarterfinal loss to Kidambi Srikanth in denmark open

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.