Posted On
date_range Updated On
date_range ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പ്: സിന്ധു സെമിയിൽ
മനില: രണ്ടുവട്ടം ഒളിമ്പിക്സ് മെഡൽ ജേതാവായ ഇന്ത്യയുടെ ബാഡ്മിന്റൺ താരം പി.വി. സിന്ധു ബാഡ്മിന്റൺ ഏഷ്യ ചാമ്പ്യൻഷിപ്പിന്റെ സെമിഫൈനലിൽ പ്രവേശിച്ചു.
ചൈനയുടെ ഹേ ബിങ് ജാവോയെയാണ് സിന്ധു 21-9, 13-21, 21-19 എന്ന സ്കോറിന് തോൽപിച്ചത്. ഇതോടെ സിന്ധു ചാമ്പ്യൻഷിപ്പിൽ മെഡൽ ഉറപ്പിച്ചു. ഇതിനുമുമ്പ് ഏറ്റുമുട്ടിയപ്പോൾ ഒമ്പതു തവണയും ബിങ് ജാവോക്കായിരുന്നു ജയം. ഏഴുതവണ വിജയം സിന്ധുവിനൊപ്പമായിരുന്നു.
ആ റെക്കോഡിന്റെ മുൻതൂക്കത്തിൽ കളിക്കാനിറങ്ങിയ ബിങ് ജാവോയെ സിന്ധു ഇക്കുറി തറപറ്റിച്ചു. 2014ലെ ചാമ്പ്യൻഷിപ്പിൽ സിന്ധു വെങ്കലം നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.