സിന്ധു, പ്രണോയ് (ഫയൽ)
Posted On
date_range Updated On
date_range സ്വിസ് ഓപൺ: സിന്ധു, പ്രണോയ് സെമിയിൽ
ബാസൽ: സ്വിസ് ഓപൺ ബാഡ്മിന്റൺ ടൂർണമെൻറിൽ ഇന്ത്യയുടെ പി.വി. സിന്ധുവും മലയാളി താരം എച്ച്.എസ്. പ്രണോയിയും സെമി ഫൈനലിൽ കടന്നു.
രണ്ടാം സീഡായ സിന്ധു അഞ്ചാം സീഡായ കാനഡയുടെ മിഷേൽ ലീയെ 21-10, 21-19നാണ് തോൽപിച്ചത്. സെമിയിൽ തായ്‍ലൻഡിന്റെ സീഡില്ലാതാരം സുപനിദ കാറ്റെതോങ്ങാണ് സിന്ധുവിന്റെ എതിരാളി. നാട്ടുകാരൻ പി. കശ്യപിനെ 21-16, 21-16നാണ് പ്രണോയ് തോൽപിച്ചത്. മൂന്നാം സീഡ് ഇന്തോനേഷ്യയുടെ സിനിസുക ജിന്റിങ്-ഇന്ത്യയുടെ സമീർ വർമ മത്സര വിജയികളാണ് സെമിയിൽ പ്രണോയിയുടെ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.