( Image Source : @BAI_Media / Twitter )
Posted On
date_range Updated On
date_range ഓർലിയൻസ് മാസ്റ്റേഴ്സ്: കിരീടം പ്രിയാൻഷു രജാവതിന്
ഓർലിയൻസ് (ഫ്രാൻസ്): ഓർലിയൻസ് മാസ്റ്റേഴ്സ് സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ പ്രിയാൻഷു രജാവതിന് കിരീടം. പുരുഷ സിംഗ്ൾസ് ഫൈനലിൽ ഡെന്മാർക്കിന്റെ മാഗ്നസ് ജോഹന്നാസെനെ 21-15, 19-21, 21-16 സ്കോറിനാണ് തോൽപിച്ചാണ് 21 കാരൻ ആദ്യ വേൾഡ് ടൂർ കിരീടം സ്വന്തമാക്കിയത്. 2022ൽ തോമസ് കപ്പ് നേടി ചരിത്രം കുറിച്ച ഇന്ത്യൻ സംഘത്തിൽ അംഗമായിരുന്നു പ്രിയാൻഷു. യോഗ്യത റൗണ്ട് കടന്നാണ് മധ്യപ്രദേശുകാരനായ പ്രിയാൻഷുവും മാഗ്നസും ഓർലിയൻസ് മാസ്റ്റേഴ്സ് കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.