മലേഷ്യൻ ഓപൺ: സാത്വിക്-ചിരാഗ് സഖ്യം ക്വാർട്ടറിൽ

മൊഹാലി: മലേഷ്യൻ ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ സാത്വിക് സായ് രാജ്-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടർ ഫൈനലിൽ. അ​തേസമയം, സിംഗിൾസ് രണ്ടാം റൗണ്ടിൽ കിഡംബി ശ്രീകാന്ത് തോറ്റ് പുറത്തായി.

2023ൽ ആറ് കിരീടങ്ങളുമായി സ്വപ്നക്കുതിപ്പ് നടത്തിയ ലോക രണ്ടാം നമ്പർ സഖ്യമായ സാത്വികും ചിരാഗും ലോക 36ാം റാങ്കുകാരായ ഫ്രാൻസിന്റെ ലുകാസ് കോർവി-റോനൻ ലബർ സഖ്യത്തെ 21-11, 21-18 എന്ന സ്കോറിനാണ് തകർത്തുവിട്ടത്. ക്വാർട്ടറിൽ ചൈനയുടെ ലോക 32ാം റാങ്കുകാരായ ഹെ ജി ടിങ്-റെൻ സിയാങ് ഹു സഖ്യമാണ് എതിരാളികൾ.

ഇന്ത്യയുടെ വനിത ഡബിൾസ് സഖ്യമായ അശ്വിനി പൊന്നപ്പ-തനിഷ ക്രാസ്റ്റൊ എന്നിവർ ജപ്പാന്റെ ഏഴാം സീഡ് സഖ്യമായ വകാന നഗാഹര-മയു മാറ്റ്സുമോട്ടോ ടീമിനെ 21-19, 13-21, 21-15 തോൽപിച്ച് പാരിസ് ഒളിമ്പിക്സ് യോഗ്യതക്കരികിലെത്തി. അതേസമയം, 21-13, 21-17 എന്ന സ്കോറിന് ഹോങ് കോങ്ങിന്റെ ലോങ് ആംഗസി​നോടാണ് ശ്രീകാന്ത് പരാജയപ്പെട്ടത്. 

Tags:    
News Summary - Malaysian Open: Satwik-Chirag team in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.