Posted On
date_range Updated On
date_range മലേഷ്യ ഓപൺ: കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ
ക്വാലാലംപുർ: മലേഷ്യ ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യയുടെ കിഡംബി ശ്രീകാന്ത് രണ്ടാം റൗണ്ടിൽ കടന്നു. പുരുഷ സിംഗ്ൾസ് മത്സരത്തിൽ ഇന്തോനേഷ്യയുടെ ലോക അഞ്ചാം നമ്പർ താരം ജൊനാഥൻ ക്രിസ്റ്റിയെ അട്ടിമറിക്കുകയായിരുന്നു.
സ്കോർ: 12-21, 21-18, 21-16. വനിത ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-തനിഷ കാസ്ട്രോ സഖ്യം അമേരിക്കയുടെ ഫ്രാൻസിസ്ക കോർബെറ്റി-അലിസൺ ലീ ജോടിയെ 21-13, 21-16 നും ഒന്നാം റൗണ്ടിൽ തോൽപിച്ചു മുന്നേറി. വനിത സിംഗ്ൾസിൽ ആകർഷി കശ്യപ് 15-21, 15-21ന് ചൈനയുടെ യാങ് യി മാനിനോട് പരാജയപ്പെട്ട് പുറത്തായി.
പുരുഷ ഡബ്ൾസിൽ ചൈനീസ് തായ്പേയിയുടെ ഫാങ് ചി ലീ-ഫാങ് ജെൻ ലീ സഖ്യത്തോട് 16-21, 19-21 തോറ്റ് എം.ആർ. അർജുൻ-ധ്രുവ് കപില കൂട്ടുകെട്ടും ഒന്നാം റൗണ്ടിൽ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.