മലേഷ്യ മാസ്റ്റേഴ്സ്: സിന്ധു, അഷ്മിത ക്വാർട്ടറിൽ; ട്രീസ-ഗായത്രി സഖ്യം പുറത്ത്

ക്വാലാലംപുർ: മലേഷ്യ മാസ്റ്റേഴ്സ് സൂപ്പർ 500 ബാഡ്മിന്റണിൽ ഇന്ത്യയുടെ പി.വി. സിന്ധുവും അഷ്മിത ചാലിഹയും വനിത സിംഗ്ൾസ് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

ഒരു മണിക്കൂറോളം നീണ്ട കനത്ത പോരാട്ടത്തിൽ ദക്ഷിണ കൊറിയയുടെ സിം യൂ ജിനിനെ തോൽപിച്ചാണ് സിന്ധു കടന്നത്. സ്കോർ: 21-13, 12-21, 21-14. ചൈന‍യുടെ ഹാൻ യൂ ആണ് ക്വാർട്ടറിലെ എതിരാളി. യു.എസിന്റെ ബെയ്‍വെൻ യാങ്ങിനെ 21-19, 16-21, 21-12ന് അഷ്മിതയും മറികടന്നു. സെമിഫൈനൽ തേടി ചൈനയുടെ യാങ് യി മാനെ നേരിടും. അതേസമയം, വനിത ഡബ്ൾസിൽ മലയാളി ട്രീസ ജോളി-ഗായത്രി ഗോപിചന്ദ് സഖ്യം കൊറിയയുടെ സങ് ഷുവോ യുൻ-യു ചിയേൻ ഹ്യൂ ജോടിയോട് തോറ്റ് പ്രീ ക്വാർട്ടറിൽ പുറത്തായി.

സ്കോർ: 18-21, 22-20, 14-21. പുരുഷ സിംഗ്ൾസിൽ മലയാളി കിരൺ ജോർജ് 13-21, 18-21ന് മലേഷ്യയുടെ ലീ സീ ജിയാനോടും മുട്ടുമടക്കി. മിക്സഡ് ഡബ്ൾസിൽ സുമീത് റെഡ്ഡി-സിക്കി റെഡ്ഡി സഖ്യം മലേഷ്യയുടെ ചെൻ ടാങ് ജീ-തോ ഈ വെയ് ജോടിയോടും പരാജയപ്പെട്ട് മടങ്ങി. സ്കോർ: 9-21, 15-21.

Tags:    
News Summary - Malaysia Masters: Sindhu, Ashmita in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.