Posted On
date_range Updated On
date_range ശരത് കമലിന് ഖേൽരത്ന ഉറപ്പ്; അർജുന പട്ടികയിൽ എൽദോസും പ്രണോയിയും
ന്യൂഡൽഹി: വിഖ്യാത ടേബ്ൾ ടെന്നിസ് താരം അജന്ത ശരത് കമലിനെ 2022ലെ ഖേൽരത്ന പുരസ്കാരത്തിന് ശിപാർശ ചെയ്തു. രാജ്യത്തെ ഉന്നത കായികബഹുമതിക്ക് റിട്ട. ജസ്റ്റിസ് എ.എം. ഖാൻവിൽകാർ അധ്യക്ഷനായ സമിതി ഇത്തവണ ഒരു താരത്തെ മാത്രമേ നിർദേശിച്ചിട്ടുള്ളൂ. ഇതോടെ 40കാരനായ ചെന്നൈ സ്വദേശിക്ക് പുരസ്കാരം ലഭിക്കുമെന്ന് ഉറപ്പായി.
മലയാളികളായ കോമൺവെൽത്ത് ഗെയിംസ് ട്രിപ്ൾ ജംപ് ചാമ്പ്യൻ എൽദോസ് പോളിനും തോമസ് കപ്പ് നേടിയ ബാഡ്മിന്റൺ ടീം അംഗം എച്ച്.എസ്. പ്രണോയിക്കും അർജുന പുരസ്കാരം ശിപാർശ ചെയ്തിട്ടുണ്ട്. മുമ്പ് മരുന്നടിയിൽ കുടുങ്ങിയ സീമ പുനിയ (ഡിസ്കസ് ത്രോ), അമിത് പംഗൽ (ബോക്സിങ്) എന്നിവരുടെ പേരുമുണ്ട് ഈ പട്ടികയിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.