എ​ച്ച്.​എ​സ്. പ്ര​ണോ​യ്

കൊറിയ ഓപൺ ബാ​ഡ്മി​ന്‍റ​ൺ: ല​ക്ഷ്യ മു​ന്നോ​ട്ട്; പ്ര​ണോ​യ് പു​റ​ത്ത്

സ​ഞ്ചി​യോ​ൺ: കൊ​റി​യ ഓ​പ​ൺ സൂ​പ്പ​ർ 500 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ സെ​ന്നും മാ​ള​വി​ക ബാ​ൻ​സോ​ദും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി​യ​പ്പോ​ൾ മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യ് പു​റ​ത്താ​യി. ആ​റാം സീ​ഡാ​യ ല​ക്ഷ്യ 14-21, 21-16, 21-18ന് ​ആ​തി​ഥേ​യ​താ​ര​മാ​യ ചോ​യ് ജി ​ഹൂ​നി​നെ​യാ​ണ് തോ​ൽ​പി​ച്ച​ത്.

അ​ടു​ത്ത റൗ​ണ്ടി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഷെ​സാ​ർ ഹി​രെ​ൻ റു​സ്റ്റാ​വി​റ്റോ​യാ​ണ് ​ല​ക്ഷ്യ​യു​ടെ എ​തി​രാ​ളി. സീ​ഡി​ല്ലാ​താ​ര​മാ​യ ബാ​ൻ​സോ​ദ് 20-22, 22-20, 21-10ന് ​ലോ​ക 24ാം ന​മ്പ​ർ ചൈ​ന​യു​ടെ ഹാ​ൻ യു​വെ​യെ ആ​ണ് കീ​ഴ​ട​ക്കി​യ​ത്.

അ​ടു​ത്തി​ടെ സ്വി​സ് ഓ​പ​ണി​ൽ റ​ണ്ണ​റ​പ്പാ​യി​രു​ന്ന പ്ര​ണോ​യ് ആ​ദ്യ റൗ​ണ്ടി​ൽ മ​ലേ​ഷ്യ​യു​ടെ ചീം ​ജൂ​ൺ വെ​യി​യോ​ടാ​ണ് നേ​രി​ട്ടു​ള്ള സെ​റ്റു​ക​ളി​ൽ തോ​റ്റ​ത്. സ്കോ​ർ: 21-17, 21-7. 

Tags:    
News Summary - Korea Open Badminton: Goal Ahead; Out of HS Prannoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.