Posted On
date_range Updated On
date_range കൊറിയ മാസ്റ്റേഴ്സ്: കിരൺ ജോർജ് സെമിയിൽ
സോൾ: ജപ്പാൻ താരം തകുമ ഒബായാഷിയെ വീഴ്ത്തി ഇന്ത്യയുടെ മലയാളി താരം കിരൺ ജോർജ് കൊറിയ മാസ്റ്റേഴ്സ് സൂപ്പർ 300 ടൂർണമെന്റ് സെമിയിൽ. ക്വാർട്ടർ ഫൈനലിൽ അഞ്ചാം സീഡായ ജപ്പാൻ താരത്തെ 21-14, 21-16ന് നേരിട്ടുള്ള സെറ്റുകൾക്കാണ് താരം വീഴ്ത്തിയത്. നേരത്തേ രണ്ടാം റൗണ്ടിൽ ലോക 44ാം നമ്പറായ കിരൺ ജോർജ് ചൈനീസ് തായ്പേയിയുടെ രണ്ടാം സീഡ് ചി യു ജെനിനെ 21-17, 19-21, 21-17ന് പരാജയപ്പെടുത്തിയിരുന്നു. ലോക അഞ്ചാം നമ്പർ താരം തായ്ലൻഡിന്റെ കുൻലാവുഡ് വിറ്റിഡ്സനാണ് സെമിയിൽ എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.