Posted On
date_range Updated On
date_range ഇന്തോനേഷ്യൻ ഓപൺ: പ്രണോയ് സെമിയിൽ
ജകാർത്ത: ഇന്തോനേഷ്യൻ ഓപൺ സൂപ്പർ 1000 ബാഡ്മിന്റൺ ടൂർണമെന്റിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് സെമി ഫൈനലിൽ. ക്വാർട്ടറിൽ ലോക 13ാം നമ്പർ താരം ഡെന്മാർകിന്റെ റാസ്മസ് ഗെംകെയെ നേരിട്ടുള്ള സെറ്റുകളിലാണ് 23ാം നമ്പർ താരമായ പ്രണോയ് തകർത്തത്. സ്കോർ: 21-14, 21-12.
പ്രീക്വാർട്ടറിൽ 12ാം നമ്പർ ഹോങ്കോങ്ങിന്റെ കാ ലോങ് ആൻഗസിനെ തകർത്ത അതേ ഫോമിലായിരുന്നു പ്രണോയ് ക്വാർട്ടറിലും. 10 റാങ്ക് മുന്നിലുള്ള എതിരാളിക്ക് അതിന്റെ മുൻതൂക്കമൊന്നും നേടാൻ പ്രണോയ് അനുവദിച്ചില്ല. അനായാസമായിരുന്നു രണ്ടു സെറ്റുകളിലും പ്രണോയിയുടെ ജയം. സെമിയിൽ ചൈനയുടെ 35ാം നമ്പറുകാരൻ ജുൻ പെങ് ഷാവോയാണ് പ്രണോയിയുടെ എതിരാളി. ലോക ഒന്നാം നമ്പർ വിക്ടർ അക്സൽസണും ആറാം സീഡ് ജിയ സീ ലീയും തമ്മിലാണ് മറ്റൊരു സെമി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.