Posted On
date_range Updated On
date_range ഒളിമ്പിക്സ് സ്വർണമെഡൽ ജേതാവായ ബാഡ്മിന്റൺ താരം ഹൃദയാഘാതം മൂലം മരിച്ചു
ജകാർത്ത: ഇന്തോനേഷ്യയുടെ ഒളിമ്പിക്സ് ഗോൾഡ് മെഡലിസ്റ്റ് മാർകിസ് കിഡോ (36) ഹൃദയാഘാതം മൂലം മരിച്ചു. ഡബ്ൾ സ്പെഷലിസ്റ്റായ കിഡോ 2008 ബെയ്ജിങ് ഒളിമ്പിക്സിലാണ് ഹെൻന്ദ്ര സെറ്റിവാനയോടൊപ്പം സ്വർണം നേടിയത്. 2009ൽ ഇരുവരും വേൾഡ് ചാമ്പ്യൻഷിപ്പിലും കിരീടം ചൂടിയിരുന്നു.
2006ൽ ലോകകപ്പ് കിരീടവും 2010ൽ ഏഷ്യൻ ഗെയിംസിൽ സ്വർണവും കിഡോ നേടിയിട്ടുണ്ട്. ബാഡ്മിൻറൺ അസോസിയേഷൻ ഓഫ് ഇന്തോനേഷ്യയാണ് മരണവിവരം പുറത്തുവിട്ടത്. ബാഡ്മിൻറൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്) അനുശോചനം രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.