Posted On
date_range Updated On
date_range ഇൻഡോനേഷ്യ ഓപൺ ലക്ഷ്യയെ വീഴ്ത്തി പ്രണോയ്
ജകാർത്ത: ഇൻഡോനേഷ്യ ഓപൺ ബാഡ്മിന്റൺ ടൂർണമന്റിൽ ലോക എട്ടാം നമ്പർ താരം ലക്ഷ്യ സെന്നിനെ തോൽപിച്ച് എച്ച്.എസ് പ്രണോയ്. പുരുഷ സിംഗ്ൾസിൽ ഇന്ത്യൻ താരങ്ങൾ തമ്മിൽ നടന്ന ഒന്നാം റൗണ്ട് പോരാട്ടത്തിൽ 21-10, 21-9നാണ് മലയാളിയായ പ്രണോയ് ജയിച്ചത്. ലക്ഷ്യക്കെതിരെ പ്രണോയിയുടെ ആദ്യ വിജയമാണ്. മറ്റൊരു മലയാളി എം.ആർ. അർജുനും ധ്രുവ് കപിലയും ചേർന്ന സഖ്യം ഡബ്ൾസിലും സിംഗ്ൾസിൽ സമീർ വർമയും രണ്ടാം റൗണ്ടിലെത്തിയപ്പോൾ കെ. ശ്രീകാന്തും പി.വി. സിന്ധുവും ഒന്നാം റൗണ്ടിൽ പുറത്തായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.