Posted On
date_range Updated On
date_range റാങ്കിങ്ങിൽ പ്രണോയിക്ക് നേട്ടം
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ ഫെഡറേഷൻ പുറത്തുവിട്ട പുതിയ റാങ്ക് പട്ടികയിൽ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് രണ്ടു സ്ഥാനം മുന്നേറി 16ലെത്തി. ലോക ചാമ്പ്യൻഷിപ്പിലെയും ജപ്പാൻ ഓപണിലെയും പ്രകടനങ്ങളിലൂടെ 64,330 പോയന്റുമായാണ് പ്രണോയ് നേട്ടമുണ്ടാക്കിയത്. കിഡംബി ശ്രീകാന്തും രണ്ടു സ്ഥാനം കടന്ന് 12ലേക്ക് കുതിച്ചു. ലക്ഷ്യ സെൻ (ഒമ്പത്) മാത്രമാണ് ആദ്യ പത്തിലുള്ള ഏക പുരുഷതാരം. വനിതകളിൽ പി.വി. സിന്ധു (ഏഴ്) ആണ് ഇന്ത്യക്കാരിൽ മുന്നിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.