മലേഷ്യ മാസ്റ്റേഴ്സ് ബാഡ്മിന്റൺ: സിന്ധുവും പ്രണോയിയും സെമിയിൽ

ക്വാ​ലാ​ലം​പു​ർ: ഇ​ന്ത്യ​യു​ടെ പി.​വി. സി​ന്ധു​വും എ​ച്ച്.​എ​സ് പ്ര​ണോ​യി​യും മ​ലേ​ഷ്യ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ ചാ​മ്പ്യ​ൻ​ഷി​പ്പി​ന്റെ സെ​മി​ഫൈ​ന​ലി​ൽ. ആ​റാം സീ​ഡാ​യ സി​ന്ധു ചൈ​ന​യു​ടെ യി ​മാ​ൻ സാ​ങ്ങി​നെ​യാ​ണ് ക്വാ​ർ​ട്ട​റി​ൽ തോ​ൽ​പി​ച്ച​ത്. സ്കോ​ർ: 21-16, 13-21, 22-20. മ​ല​യാ​ളി താ​ര​മാ​യ പ്ര​ണോ​യ് പു​രു​ഷ വി​ഭാ​ഗം ക്വാ​ർ​ട്ട​റി​ൽ ജ​പ്പാ​ന്റെ കെ​ന്റ നി​ഷി​മോ​ട്ടോ​യെ​യാ​ണ് തോ​ൽ​പി​ച്ച​ത് (25-23, 18-21, 21-13). സെ​മി​ഫൈ​ന​ലി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ഗ്രി​ഗോ​റി​യ മാ​രി​സ്ക തു​ൻ​ജ​ങ്ങാ​ണ് സി​ന്ധു​വി​ന്റെ എ​തി​രാ​ളി. ലോ​ക ഒ​മ്പ​താം ന​മ്പ​ർ താ​ര​മാ​യ പ്ര​ണോ​യി 57ാം റാ​ങ്കി​ലു​ള്ള ഇ​ന്തോ​നേ​ഷ്യ​യു​ടെ യു​വ​താ​രം ക്രി​സ്ത്യ​ൻ അ​ഡി​നാ​റ്റ​യു​മാ​യി ഏ​റ്റു​മു​ട്ടും.

Tags:    
News Summary - HS Prannoy, PV Sindhu in Malaysia Masters semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.