Posted On
date_range Updated On
date_range തായ്പേയ് ഓപൺ: പ്രണോയിക്ക് തോൽവി
തായ്പേയ്: ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് തായ്പേയ് ഓപൺ സൂപ്പർ 300 ബാഡ്മിന്റണിന്റെ ക്വാർട്ടർ ഫൈനലിൽ നിന്ന് പുറത്ത്. ഹോങ്കോങ്ങിന്റെ കാ ലോങ് ആംഗസാണ് പ്രണോയിയെ തോൽപിച്ചത്. സ്കോർ: 21-19, 21-8. മുന്നാം സീഡായ പ്രണോയ് അഞ്ചാം സീഡായ കാ ലോങ്ങിനെതിരെ ആദ്യ ഗെയിമിൽ പൊരുതിയെങ്കിലും രണ്ട് പോയന്റകലെ ഇടറി വീണു. 6-5, 12-12, 19-19 എന്നീ പോയന്റുകളിൽ പ്രണോയ് പൊരുതിയെങ്കിലും ജയം കാണാനായില്ല. രണ്ടാം ഗെയിമിൽ 7-2ന്റെ നിർണായക ലീഡ് നേടിയ ഹോങ്കോങ് താരം എട്ട് പോയന്റ് മാത്രം വിട്ടുകൊടുത്ത് രണ്ടാം ഗെയിമും മത്സരവും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.