Posted On
date_range Updated On
date_range എച്ച്.എസ്. പ്രണോയ് @ 6
ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിൽ വെങ്കല മെഡല്‍ നേടിയ ഇന്ത്യയുടെ മലയാളി താരം എച്ച്.എസ്. പ്രണോയ് അന്താരാഷ്ട്ര റാങ്കിങ്ങില്‍ ആറാം സ്ഥാനത്തേക്കുയര്‍ന്നു. ഒമ്പതാം റാങ്കിൽനിന്നാണ് കുതിപ്പ്. കരിയറില്‍ പ്രണോയ് യുടെ ഏറ്റവും മികച്ച റാങ്കാണിത്. ഏഴാം സ്ഥാനത്തെത്തിയതായിരുന്നു ഇതിനു മുമ്പത്തെ മികച്ച പ്രകടനം. ലോക ചാമ്പ്യന്‍ഷിപ് സെമി ഫൈനലിൽ തായ്ലന്‍ഡിന്റെ കുന്‍ലാവുത് വിറ്റിദ്സരണിനോടാണ് പ്രണോയ് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.