ജർമൻ ഓപൺ: ലക്ഷ്യ സെൻ ഫൈനലിൽ തോറ്റു

ബ​ർ​ലി​ൻ: ഇ​ന്ത്യ​യു​ടെ പു​തു​മു​ഖ സൂ​പ്പ​ർ താ​രം ല​ക്ഷ്യ സെ​ന്നി​ന് ജ​ർ​മ​ൻ ഓ​പ​ൺ ക​ലാ​ശ​പ്പോ​രി​ൽ കാ​ലി​ട​റി. താ​യ്ലൻഡിന്റെ കു​ൻ​ല​വ​ട്ട് വി​റ്റി​ഡ്സ​ണി​നു മു​ന്നി​ലാ​ണ് താ​രം 18-21, 15-21ന് ​അ​ടി​യ​റ​വ് പ​റ​ഞ്ഞ​ത്. സെ​മി​യി​ൽ ലോ​ക ഒ​ന്നാം ന​മ്പ​ർ താ​രം വി​ക്ട​ർ അ​ക്സ​ൽ​സ​ണെ പ​രാ​ജ​യ​പ്പെ​ടു​ത്തി ​ക​രു​ത്തു​കാ​ട്ടി​യ ല​ക്ഷ്യ താ​ര​​ത​മ്യേ​ന ദു​ർ​ബ​ല​നാ​യ എ​തി​രാ​ളി​ക്കെ​തി​രെ പ​ല​പ്പോ​ഴും പ​ത​റി.

കാ​ലി​ലേ​റ്റ പ​രി​ക്ക് വി​ല്ല​നാ​യെ​ന്നാ​ണ് സം​ശ​യം. പ​രി​ക്ക് ഭേ​ദ​മാ​യി​ല്ലെ​ങ്കി​ൽ വൈ​കാ​തെ ന​ട​ക്കാ​നി​രി​ക്കു​ന്ന ഓ​ൾ ഇം​ഗ്ല​ണ്ട് ഓ​പ​ണി​ൽ ഇ​റ​ങ്ങാ​നാ​കു​​മോ​യെ​ന്നാ​ണ് ആ​ശ​ങ്ക. ജൂ​നി​യ​ർ ലോ​ക ചാ​മ്പ്യ​നാ​യി​രു​ന്ന വി​റ്റി​ഡ്സ​ൺ ആ​ദ്യ​മാ​യാ​ണ് സീ​നി​യ​ർ താ​ര​മെ​ന്ന നി​ല​ക്ക് വ​ലി​യ പോ​രി​ട​ത്തി​ൽ കി​രീ​ടം തൊ​ടു​ന്ന​ത്. ആ​ദ്യ​വ​സാ​നം താ​യ് താ​രം മു​ന്നി​ൽ​നി​ന്ന ക​ളി​യി​ൽ കാ​ലി​ലെ വേ​ദ​ന​മൂ​ലം ല​ക്ഷ്യ ഡോ​ക്ട​റു​ടെ സ​ഹാ​യ​വും തേ​ടി.

Tags:    
News Summary - German Open Badminton Final Lakshya Sen loses to Vitidsarn

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.