Posted On
date_range Updated On
date_range ഡെന്മാർക് ഓപൺ ബാഡ്മിന്റൺ: ട്രീസ- ഗായത്രി സഖ്യം, ശ്രീകാന്ത് പുറത്ത്
കോപൻഹേഗൻ: ഡെന്മാർക് ഓപൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്കാർക്ക് ജയവും തോൽവിയും. പുരുഷ സിംഗ്ൾസിൽ കിഡംബി ശ്രീകാന്ത് പ്രീക്വാർട്ടറിൽ പുറത്തായപ്പോൾ വനിത ഡബ്ൾസിൽ മലയാളിതാരം ട്രീസ ജോളിയും ഗായത്രി ഗോപിചന്ദുമടങ്ങിയ സഖ്യവും ക്വാർട്ടർ കാണാതെ മടങ്ങി. പുരുഷ ഡബ്ൾസിൽ സാത്വിക് സായ് രാജ് റാൻകി റെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ക്വാർട്ടറിലേക്കു മുന്നേറി.
ലോക 11ാം നമ്പർ താരമായ ശ്രീകാന്ത് അഞ്ചാം നമ്പർ സിംഗപ്പൂരിന്റെ ലോ കീൻ യൂവിനോടാണ് നേരിട്ടുള്ള സെറ്റുകളിൽ തോറ്റത്. സ്കോർ: 21-13, 21-15. ഏഴാം റാങ്കുകാരായ സാത്വിക്-ചിരാഗ് ജോടി 21-14, 21-16ന് ഇന്തോനേഷ്യയുടെ 14ാം റാങ്കുകാരായ മുഹമ്മദ് ഫിക്രി-ബഗാസ് മൗലാന സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. ട്രീസ-ഗായത്രി ടീം എട്ടാം റാങ്കുകാരായ തായ്‍ലൻഡിന്റെ ജോൻകോൽഫാൻ കിറ്റിത്തരാകുൽ-റാവിൻഡ പ്രഗോൻഗ്ജായി സഖ്യത്തോടാണ് 23-21, 21-13ന് തോറ്റത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.