Posted On
date_range Updated On
date_range കോമൺവെൽത്ത് ഗെയിംസ്: പി.വി സിന്ധുവും ലക്ഷ്യ സെന്നും ഫൈനലിൽ
ബർമിങ്ഹാം: കോമൺവെൽത്ത് ഗെയിംസ് ബാഡ്മിന്റൺ സിംഗിൾസിൽ ഇന്ത്യയുടെ പി.വി സിന്ധുവും ലക്ഷ്യ സെന്നും ഫൈനലിൽ. പുരുഷ സെമിഫൈനലിൽ ലക്ഷ്യ സെൻ സിംഗപ്പൂരിന്റെ ജേസൻ തേഹിനെയും വനിത വിഭാഗത്തിൽ സിന്ധു സിംഗപ്പൂരിന്റെ തന്നെ യോ ജിയാ മിന്നിനെയുമാണ് തോൽപ്പിച്ചത്.
21-10,18-21, 21-16 സ്കോറിനായിരുന്നു ലക്ഷ്യ സെന്നിന്റെ വിജയം. ആദ്യ സെറ്റ് ലക്ഷ്യ സെൻ അനായാസം നേടിയെങ്കിലും രണ്ടാം സെറ്റിൽ ജേസൻ തിരിച്ചടിച്ചു. എന്നാൽ, മൂന്നാം സെറ്റിൽ വർധിതവീര്യത്തോടെ പോരാടി ലക്ഷ്യ സെൻ മത്സരം സ്വന്തമാക്കുകയായിരുന്നു.
എന്നാൽ, തുടർച്ചയായ രണ്ടു സെറ്റുകൾ സ്വന്തമാക്കിയായിരുന്നു രണ്ടുതവണ ഒളിമ്പിക്സ് മെഡൽ ജേതാവായ സിന്ധുവിന്റെ ഫൈനൽ പ്രവേശം. 49 മിനിറ്റിൽ മത്സരം ജയിച്ചാണ് തുടർച്ചയായ രണ്ടാം ഫൈനലിന് സിന്ധു അർഹത നേടിയത്. സ്‌കോർ: 21-19, 21-17. ഫൈനലിൽ കനേഡിയൻ താരം മിഷേൽ ലീയാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.