Posted On
date_range Updated On
date_range ചൈന മാസ്റ്റേഴ്സ് ബാഡ്മിൻറൺ: സാത്വിക്-ചിരാഗ് സഖ്യം സെമിയിൽ; പ്രണോയ് പുറത്ത്
ഷെൻസൻ: ഏഷ്യൻ ഗെയിംസ് ജേതാക്കളായ സാത്വിക് സായ് രാജ് രങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിൻറൺ പുരുഷ ഡബ്ൾസ് സെമിയിൽ. ടോപ്സീഡുകളായ ഇന്ത്യൻ സഖ്യം ഇന്തോനേഷ്യയുടെ ലിയോ റോളി കർണാണ്ടോ-ഡാനിയൽ മാർട്ടിൻ ജോടിയെയാണ് തോൽപിച്ചത്. സ്കോർ: 21-16, 21-14.
ഈ വർഷം ഏഷ്യൻ ഗെയിംസിനു പുറമേ, ഇന്തോനേഷ്യ സൂപ്പർ 1000, കൊറിയ സൂപ്പർ 500, സ്വിസ് സൂപ്പർ 300 എന്നീ ചാമ്പ്യൻഷിപ്പുകളിൽ സാത്വികും ചിരാഗും ജേതാക്കളായിരുന്നു. അതേമസയം, ഇന്ത്യയുടെ മലയാളി താരം എച്ച്.എസ് പ്രണോയ് പുരുഷ സിംഗിൾസിൽ ജപ്പാന്റെ കൊഡായ് നരൗകയോട് തോറ്റ് പുറത്തായി. സ്കോർ: 9-21, 14-21.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.