ലക്ഷ്യ സെൻ
Posted On
date_range Updated On
date_range കാനഡ ഓപൺ: സിന്ധു, ലക്ഷ്യ ക്വാർട്ടറിൽ
കൽഗാരി: കാനഡ ഓപൺ സൂപ്പർ 500 ടൂർണമെന്റിൽ പുരുഷ, വനിത പ്രാതിനിധ്യമായി ലക്ഷ്യ സെന്നും പി.വി. സിന്ധുവും അവസാന എട്ടിൽ. സിന്ധുവിന് എതിരാളിയായ ജപ്പാൻ താരം നാറ്റ്സുകി നിഡെയ്റ വാക്കോവർ നൽകിയപ്പോൾ ലക്ഷ്യ സെൻ 31 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തിൽ ബ്രസീൽ താരം യിഗോർ കൊയ് ലോയെ 21-15 21-11ന് വീഴ്ത്തി. ഇന്തോനേഷ്യ മാസ്റ്റേഴ്സ് ചാമ്പ്യൻ ഗാവോ ഫാങ് ജിയാകും ക്വാർട്ടറിൽ സിന്ധുവിന് എതിരാളി. ബെൽജിയം താരം ജൂലിയൻ കരാഗിയാണ് ലക്ഷ്യക്കെതിരെ റാക്കറ്റേന്തുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.