Posted On
date_range Updated On
date_range ലോക ബാഡ്മിന്റൺ: സിന്ധു, ശ്രീകാന്ത് പുറത്ത്; ലക്ഷ്യ മൂന്നാം റൗണ്ടിൽ
കോപൻഹേഗൻ: ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി.വി. സിന്ധുവും കിഡംബി ശ്രീകാന്തും തോറ്റ് പുറത്തായപ്പോൾ ലക്ഷ്യ സെൻ മൂന്നാം റൗണ്ടിൽ പ്രവേശിച്ചു. ഇരട്ട ഒളിമ്പിക് മെഡൽ ജേത്രിയായ സിന്ധു വനിത സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ജപ്പാന്റെ നൊസോമി ഒകുഹാരയോട് 14-21, 14-21 സ്കോറിനാണ് പരാജയം രുചിച്ചത്.
ആദ്യ റൗണ്ടിൽ ബൈ ലഭിച്ച് രണ്ടാം റൗണ്ടിൽ പ്രവേശിച്ചതായിരുന്നു ഹൈദരാബാദുകാരി. പുരുഷ സിംഗ്ൾസ് ഒന്നാം റൗണ്ടിൽ ശ്രീകാന്ത് ജപ്പാന്റെ തന്നെ കെന്റി നിഷിമോട്ടോയോട് 14-21, 14-21ന് മുട്ടുമടക്കി. അതേസമയം, പുരുഷ സിംഗ്ൾസ് രണ്ടാം റൗണ്ടിൽ ലക്ഷ്യ കൊറിയയുടെ ജിയോൻ ഹീയോകിനെ 21-11, 21-12 സ്കോറിന് അനായാസം മറികടന്നു. പ്രീക്വാർട്ടറിൽ തായ്‍ലൻഡിന്റെ കുൻലാവുത് വിദിത് സരനാണ് എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.