Posted On
date_range Updated On
date_range ലോക ബാഡ്മിന്റൺ റാങ്കിങ്; പത്തു കൊല്ലത്തിനുശേഷം 17ലേക്ക് താഴ്ന്ന് സിന്ധു
ന്യൂഡൽഹി: ലോക ബാഡ്മിന്റൺ റാങ്കിങ്ങിൽ ഇന്ത്യയുടെ ഒളിമ്പിക് മെഡൽ ജേത്രി പി.വി. സിന്ധു വീണ്ടും താഴോട്ട്. 12ാം റാങ്കിൽനിന്ന് 17ലേക്കാണ് വനിത സിംഗ്ൾസിൽ കൂപ്പുകുത്തിയത്.
പതിറ്റാണ്ടിനിടയിലെ ഏറ്റവും മോശം പ്രകടനം. 2013 ജനുവരിയിൽ 17ാം റാങ്കിലായിരുന്ന സിന്ധു പിന്നീട് മുന്നോട്ടുകയറി രണ്ടിൽ വരെ എത്തിയിരുന്നു. കോമൺവെൽത്ത് ഗെയിംസിനുശേഷം പരിക്ക് കാരണം കുറേനാൾ വിട്ടുനിന്ന സിന്ധു തിരിച്ചുവന്നെങ്കിലും സീസണിൽ കിരീടങ്ങളൊന്നുമില്ല.
പുരുഷ സിംഗ്ൾസിൽ മലയാളി താരം എച്ച്.എസ്. പ്രണോയ് പത്താം റാങ്കിലേക്ക് താഴ്ന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.